കര്‍ഷകര്‍ക്കെതിരെ അമ്പത് ലക്ഷം ബോണ്ട് ചുമത്തി യുപി ജില്ലാഭരണകൂടം

ലക്‌നൗ: കര്‍ഷകര്‍ക്കെതിരെ അമ്പത് ലക്ഷം ബോണ്ട് ചുമത്തി യുപി ജില്ലാ ഭരണകൂടം. ഉത്തര്‍പ്രദേശിലെ സാംബാല്‍ ജില്ലാ ഭരണകൂടമാണ്  കര്‍ഷകര്‍ക്ക് അമ്പതിനായിരം രൂപ വ്യക്തിഗത ബോണ്ട് ചുമത്തി നോട്ടീസയച്ചത്. കേന്ദ്രത്തിന്റെ കാര്‍ഷികനിയമങ്ങളില്‍ പ്രതിഷേധിച്ച് നടക്കുന്ന സമരത്തില്‍ സമാധാനലംഘനമുണ്ടായെന്ന പോലീസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.

ഭാരതീയ കിസാന്‍ യൂണിയന്‍ ജില്ലാപ്രസിഡന്റ് രാജ്പാല്‍സിങ് യാദവ്, കര്‍ഷകനേതാക്കളായ ജയ്‌വീര്‍ സിങ്, ബ്രഹ്മചാരി യാദവ്., സതേന്ദ്ര യാദവ്, റൗദാസ്, വീര്‍ സിങ് എന്നിവര്‍ക്കെതിരെയാണ് നോട്ടിസ്. കാര്‍ഷികനിയമങ്ങള്‍ക്കെതിരായ സമരങ്ങള്‍ക്ക് സാംബാല്‍ ജില്ലയില്‍ നേതൃത്വം നല്‍കുന്ന നേതാക്കള്‍ക്കെതിരെയാണ് കോടതി നടപടി. 'ചിലയാളുകള്‍ കര്‍ഷകരെ സമാധാനപരമായ സമരത്തില്‍ നിന്ന് പിന്‍തിരിയാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന്' ഹയത്‌നഗര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. അവര്‍ക്ക് അമ്പത് ലക്ഷം രൂപ ബോണ്ട് ചുമത്തി നോട്ടീസ് അയച്ചതായി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ദീപേന്ദ്ര യാദവ് പറഞ്ഞു. തുക വളരെ കൂടുതലാണെന്ന കര്‍ഷകരുടെ പരാതിയില്‍ അമ്പതിനായിരം രൂപ വ്യക്തിഗതബോണ്ടുകളായി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെക്ഷന്‍ 111 പ്രകാരമാണ് (സമാധാനലംഘനം) നോട്ടീസ് നല്‍കിയിരിക്കുന്നത്.  കര്‍ഷകരെ  സമ്മര്‍ദം ചെലുത്തി വീട്ടിലിരുത്താന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കരുതുന്നു, അവകാശങ്ങള്‍ക്കായി പോരാടുന്നതില്‍  എവിടെയാണ് സമാധാന ലംഘനം. ഒരു നോട്ടീസിനും മറുപടി നല്‍കില്ലെന്നും കര്‍ഷകനേതാക്കള്‍ വ്യക്തമാക്കി.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More