ഡല്‍ഹി: കൃത്യമായ ആസൂത്രിതമില്ലാതെയുളള ലോക്ടൗണാണ് കൊവിഡ് വര്‍ദ്ധനയ്ക്ക് കാരണമെന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി അവകാശപ്പെട്ടതുപോലെ 21 ദിവസത്തില്‍ കൊറോണ വൈറസിനെ പിടിച്ചുകെട്ടാനായില്ല മാത്രമല്ല ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു.
ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒരുകോടിയായതിനെത്തുടര്ന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. രാജ്യത്ത് ഒരു മാസത്തിനിടെ പത്തുലക്ഷം പുതിയ കേസുകളാണ് ഉണ്ടായത്. 95.5 ലക്ഷം പേര് രോഗമുക്തി നേടി. മഹാഭാരതയുദ്ധം 18 ദിവസത്തിലാണ് വിജയിച്ചത്. കൊറോണയ്ക്കെതിരായ യുദ്ധം 21 ദിവസങ്ങള്‍ക്കുളളില്‍ ജയിക്കുമെന്ന് മാര്‍ച്ചില്‍ നരേന്ദ്രമോദി പ്രസ്താവിച്ചിരുന്നു.
ഒരു കോടി രോഗബാധയും ഒന്നര ലക്ഷത്തിലധികം മരണവും റിപ്പോര്‍ട്ട് ചെയ്തു, പ്രധാനമന്ത്രി അവകാശപ്പെട്ടതുപോലെ 21 ദിവസത്തില്‍ വിജയിക്കാന്‍ ആസൂത്രിതമല്ലാത്ത ലോക്ടൗണിന് കഴിഞ്ഞില്ല പക്ഷേ അത് രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവിതങ്ങളെ ബാധിച്ചുവെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.