ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനാവാനില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷസ്ഥാനത്ത് തുടരും. കോണ്‍ഗ്രസിന്റെ ഉന്നതതല യോഗത്തിലാണ് തീരുമാനം.
കോണ്‍ഗ്രസില്‍ മാറ്റമാവശ്യപ്പെട്ട് നേതാക്കള്‍ നല്കിയ കത്തിനെത്തുടര്ന്നായിരുന്നു യോഗം. ശക്തമായ നേതൃത്വമില്ലെങ്കില്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാകുമെന്നാണ് പൊതുവായ വിലയിരുത്തല്‍, കേരളത്തിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ ഉണ്ടായ തോല്‍വിയും ഉന്നതതലയോഗത്തില്‍ ചര്‍ച്ചയായി.
2017ല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടര്‍ന്ന് സ്ഥാനം രാജി വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇടക്കാല അധ്യക്ഷയായി സോണിയഗാന്ധി വീണ്ടും ചുമതലയേല്‍ക്കുകയായിരുന്നു.