കൊല്‍ക്കത്ത: ബിജെപി ബംഗാളില്‍ രണ്ടക്കം കടക്കാന്‍ ബുദ്ധിമുട്ടുമെന്ന് ഇലക്ഷന് സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോര്‍. ബിജെപിക്ക് താന്‍ പറഞ്ഞതില്‍ കൂടുതല്‍ വോട്ടുകള്‍ നേടാനായാല്‍ താന്‍ സ്ഥാനം ഉപേക്ഷിക്കും, ബിജെപിയെ പുകഴ്ത്തി മാത്രം ഒരു വിഭാഗം മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ബംഗാളില്‍ പ്രചാരണറാലി നടന്നതിനു പുറകേയാണ് പ്രശാന്ത് കിഷോറിന്റെ ട്വീറ്റ്. ബിജെപിക്ക് അഞ്ച് വര്‍ഷം നല്കുകയാണെങ്കില് ബംഗാളില്‍ വന്‍ വികസനമാവും നടപ്പാക്കുക, 200 സീറ്റു ഭൂരിപക്ഷത്തോടുകൂടി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. ബംഗാളില്‍ ആകെ 294 സീറ്റുകളാണുളളത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
2014 തെരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോര്‍ ബിജെപിക്കുവേണ്ടി പ്രചാരണം നടത്തിയിരുന്നു. പിന്നീട് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്കുമാറിനൊപ്പം ചേര്‍ന്ന് പാര്‍ട്ടി വൈസ് പ്രസിഡന്റ് ആയി. നിതീഷ് കുമാറുമായുളള അഭിപ്രായവ്യത്യാസം രൂക്ഷമായതോടെ അദ്ദേഹം പാര്‍ട്ടി വിടുകയായിരുന്നു.