ഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളിലെ വലിയ ആരാധക വൃന്ദത്തെ നിരാശപ്പെടുത്തുന്ന പ്രസ്താവനയുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ ഏറ്റവും ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. ഫേസ് ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യുബ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലെ തന്റെ എക്കൌണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നു എന്നാണ് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്. വരുന്ന ഞായറാഴ്ച്ച മുതല്‍ എന്നാണ് സൂചന. പോസ്റ്റില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമല്ല. ബാക്കി കാര്യങ്ങള്‍ വഴിയെ പറയാം എന്നാണ് വെറും രണ്ടുവരിയുള്ള പോസ്റ്റില്‍ മോദി പറഞ്ഞവസാനിപ്പിക്കുന്നത്.
സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന എകൌണ്ടുകളിലൊന്നാണ് നരേന്ദ്ര മോദിയുടേത്. ഫേസ് ബുക്കില്‍ 4.5 - കോടി ഫോളോവേഴ്സുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററില്‍ 5 - കോടിയാളുകളാണ് പിന്തുടരുന്നത്.