ജനിതകമാറ്റം വന്ന കൊറോണ വൈറസിന് അതിവേഗ വ്യാപനശേഷി

ഡല്‍ഹി: ജനിതകമാറ്റം വന്ന കൊറോണ വൈറസിന് അതിവേഗ വ്യാപനശേഷിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയില്‍ സജീവമായ കൊറോണ കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ബ്രിട്ടണില്‍ ജനിതകമാറ്റം വന്ന  കൊറോണ വൈറസ് വ്യാപനം.

പുതിയ വൈറസിന് എഴുപത് ശതമാനത്തിലധികം വ്യാപനശേഷിയുണ്ട്. ഇന്ത്യയില്‍ ഇതുവരെ ഈ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല അതിനാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാല്‍ ജാഗ്രത പാലിക്കണം എന്ന് നീതി ആയോഗ് അംഗം ഡോ.വികെ പോള്‍ പറഞ്ഞു. യുകെയില്‍ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധനടപടികള്‍ സ്വീകരിച്ചുതുടങ്ങി. യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുളള യാത്ര ഡിസംബര്‍ 31 വരെ നിരോധിച്ചു. 

യുകെയില്‍ നിന്ന് ഇന്ത്യയിലെത്തിയവരെ കണ്ടെത്തി അവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കുകയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്യുന്നുണ്ട്.  വൈറസിന്റെ പരിവര്‍ത്തനം വാക്‌സിന്‍ നിര്‍മാണത്തെ ബാധിക്കില്ലെന്ന് ഡോ വികെ പോള്‍ വ്യക്തമാക്കി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം കേരളത്തില്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കും. യുകെയില്‍ നിന്ന് വരുന്നവരുടെ കൊവിഡ് പരിശോധന കര്‍ശനമാക്കാനും ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു.

Contact the author

National Desk

Recent Posts

Web Desk 14 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More