കർഷക സംഘടനകളെ കേന്ദ്രം വീണ്ടും ചർച്ചക്ക് ക്ഷണിച്ചു

കർഷക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകരെ  കേന്ദ്രസർക്കാർ വീണ്ടും ചർച്ചക്ക് ക്ഷണിച്ചു. ചർച്ചക്ക് ഒരുക്കമാണെന്ന് കാണിച്ച് കർഷക സം​ഘടനകൾക്ക് കേന്ദ്രസർക്കാർ കത്തയച്ചു. കർഷകരുടെ എല്ലാ ആശങ്കകളും പരിഹരിക്കാമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 

കർഷക പ്രക്ഷോഭത്തിന് പിന്തുണയറിയിച്ച് കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ തെരുവിൽ ഇറങ്ങിയതോടെയാണ് കേന്ദ്രസർക്കാർ കർഷകരെ വീണ്ടും ചർച്ചക്ക് ക്ഷണിച്ചത്.  കാർഷിക നിയമത്തിനെതിരെ നിരോധനാജ്ഞ ലംഘിച്ച് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയ പ്രിയങ്ക ​ഗാന്ധിയുൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. കാർഷിക നിയമത്തിനെതിരെ കർഷകർ ഒപ്പിട്ട നിവേദനം രാ​ഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ രാഷ്ട്രപതിക്ക് സമർപ്പിക്കാനായിരുന്നു മാർച്ച്. എന്നാൽ മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. എഐസിസി ഓഫീസിനും, രാഷ്ട്രപതി ഭവനും സമീപത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

രാഹുൽ ​ഗാന്ധി ഉൾപ്പെടെ മൂന്ന് നേതാക്കൾക്ക് മാത്രമാണ് രാഷ്ട്രപതിയെ കാണാനുള്ള അനുമതി നൽകിയത്. പൊലീസ് വിലക്ക് ലംഘിച്ച് കോൺ​ഗ്രസ് നേതാക്കൾ പ്രകടനം നടത്തി. എംപിമാരും കോൺ​ഗ്രസ് നേതാക്കളും മാർച്ചിൽ പങ്കെടുത്തു. തുടർന്നാണ് പ്രിയങ്ക ​ഗാന്ധി ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുളള കര്‍ഷകരുടെ ഡല്‍ഹിയിലെ പ്രക്ഷോഭം ഇരുപത്തിയൊമ്പതാം ദിവസത്തിലേക്ക് കടന്നു. 

Contact the author

Web Desk

Recent Posts

Web Desk 9 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More