ഔഫ് ലീ​ഗിന്റെ അക്രമരാഷ്ട്രീയത്തിന്റെ ഇരയെന്ന് കെടി ജലീൽ

കാ‍ഞ്ഞങ്ങാട്: കല്ലൂരാവിലെ ഔഫ് അബ്ദുൾ റഹ്മാൻ മുസ്ലീ ലീ​ഗിന്റെ  അക്രമ രാഷ്ട്രീയത്തിന്റെ ഇരയാണെന്ന് മന്ത്രി കെടി ജലീൽ. എതിരാളികളെ വകവരുത്തി അധീനപ്പെടുത്തുക എന്ന തന്ത്രമാണ് ലീ​ഗ് കാലാകാലങ്ങളായി നടപ്പാക്കുന്നതെന്നും ജലീൽ പറഞ്ഞു. കൊല്ലപ്പെട്ട ഔഫിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കുടുംബത്തിന്റെ ഉത്തരാവദിത്തം ഏറ്റെടുത്ത് കഴിയുന്ന സാധാരണക്കാരനായിരുന്ന വ്യക്തിയുടെ കുടുംബത്തെയാണ് ലീ​ഗ് അനാഥരാക്കിയത്. ഔഫിനോട് ലീ​ഗിന് ശത്രുതയുണ്ടാകാൻ കാരണമുണ്ട്. ഒന്ന് രാഷ്ട്രീയവും രണ്ടാമത്തേത് മതപരവുമാണ്. രാഷ്ട്രീയമായി ഔഫ് ലീ​ഗിന്റെ രാഷ്ട്രീയത്തിന് എതിരെ പ്രവർത്തിച്ചു. കാന്തപുരം എപി വിഭാ​ഗം സംഘടനയുടെ ഭാ​ഗമായി എന്നതും ലീ​ഗിന്റെ ശത്രുതക്ക് കാരണമായി. തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ ആളെ കൊല്ലാനാണ് ലീ​ഗുകാർ ശ്രമിക്കുന്നത്. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ​ഗൂഡാലോചനയുണ്ടെന്നും കെടി ജലീൽ ആരോപിച്ചു. 

ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫ് അബ്ദുൾ റഹ്മാൻ വ്യാഴാഴ്ച വൈകീട്ടാണ് കുത്തേറ്റ് മരിച്ചത്. യൂത്ത് ലീ​ഗ് പ്രദേശിക നേതാക്കളാണ് കേസിലെ പ്രതികൾ. ഇർഷാദ്, ഹസൻ, അസ്കർ എന്നിവരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. ഇർഷാദിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മറ്റ് രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്നലെ വൈകീട്ടാണ് രേഖപ്പെടുത്തിയത്. ഔഫിന്റേത്  രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഡിവൈഎഫ്ഐ- മുസ്ലീം ലീ​ഗ് സംഘർഷത്തിന്റെ തുടർച്ചയിലാണ് കൊലപാതകം സംഭവിച്ചതെന്ന് കാസർകോട് എസ്പി വ്യക്തമാക്കി. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം ഔഫ് അബ്ദുൾ റഹ്മാന്റെ കൊലപാതക കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി.കത്തികൊണ്ടുള്ള കുത്തിൽ ഹൃദയ ധമനിക്ക് ​ഗുരുതരമായ പരുക്കേറ്റാണ് ഔഫ് മരിച്ചത്. രക്തം വാർന്നതും മരണകാരണമായി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇത് വ്യക്തമാകുന്നുണ്ട്. കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. യൂത്ത് ലീ​ഗ് പ്രവർത്തകനായ ഷാഹിറും സംഘത്തിൽ ഉണ്ടായിരുന്നെന്ന് പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More