പ്രത്യേക നിയമസഭാ സമ്മേളനത്തിന് ​ഗവർണർ അനുമതി നൽകിയേക്കും; തീരുമാനം ഉടന്‍

തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനത്തിന് ​ഗവർണർ അനുമതി നൽകിയേക്കും. കാർഷിക ബില്ലിനെതിരെ പ്രമേയം പാസാക്കാൻ സഭ വിളിച്ചു ചേർക്കാൻ രണ്ടാം തവണ സർക്കാർ ​ഗവർണറോട് ശുപാർശ ചെയ്തിരുന്നു. ശുപാർശയിന്മേൽ ഉടൻ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാരായ വിഎസ് സുനിൽകുമാറും എകെ ബാലനും ​ഗവർണറെ കണ്ടിരുന്നു. സർക്കാർ ശുപാർശയിൽ ​ഗവർണറുടെ നിലപാട് പോസിറ്റീവാണെന്നായിരുന്നു മന്ത്രിമാരുടെ പ്രതികരണം. ഗവർണർ ചില നിർദ്ദേശങ്ങൾ മുന്നാട്ട് വെച്ചിട്ടുണ്ടെന്നും, ​ നിർദ്ദേശങ്ങൾ സർക്കാർ പരി​ഗണിക്കുമെന്നും മന്ത്രിമാർ പറഞ്ഞു. 31 ന് നിയമസഭാ സമ്മേളനം ചേരുന്നത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് ​ഗവർണറാണെന്ന് മന്ത്രിമാർ മാധ്യമങ്ങളോട് പറഞ്ഞു. 

കേന്ദ്രസർക്കാർ പാസാക്കിയ  കാർഷിക ബില്ലിനെതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനായി വീണ്ടും ​ഗവർണറോട് ശുപാർശ ചെയ്യാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോ​ഗമാണ് തീരുമാനിച്ചത്.  ഡിസംബർ 31 നാണ് നിയമസഭാ സമ്മേളനം ചേരുക.  ഒരു മണിക്കൂർ നേരത്തേക്കായിരിക്കും സഭ സമ്മേളിക്കുക. കാർഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കി സഭ പിരിയും. കാർഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ ഈ മാസം 22 ന് നിയമസഭാ സമ്മേളനം ചേരാനുള്ള സർക്കാർ ശുപാർശ ​ഗവർണർ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക നിയമസഭാ സമ്മേളനത്തിന് ​ഗവർണറോട് ശുപാർശ ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

നിയമസഭാ സമ്മേളനം ചേരാനുള്ള സർക്കാർ ശുപാർശ തള്ളിയത് വൻ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. നടപടിയിൽ  മുഖ്യമന്ത്രി ​ഗവർണറെ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് മറുപടിയായി മുഖ്യമന്ത്രിയെ വിമർശിച്ച് ​ഗവർണറും സർക്കാറിന് കത്തുനിൽകി. കാർഷിക ഭേദ​ഗതി നിയമത്തിനെതിരെ  പ്രമേയം പാസാക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായാണ് തീരുമാനിച്ചത്. നിരാകരണ പ്രമേയത്തിന്റെ സാധ്യതകളെ കുറിച്ച് സർക്കാർ നിയമ വിദ​ഗ്ധരുമായി ചർച്ച നടത്തിയിരുന്നു.  കാർഷിക നിയമത്തിനെതിരായ പ്രക്ഷോഭത്തോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാ​ഗമായാണ്  പ്രമേയം പാസാക്കുന്നത്. സംസ്ഥാനത്ത് കാർഷിക നിയമം നടപ്പാക്കില്ലെന്ന് കൃഷി മന്ത്രി വിഎസ് സുനിൽകുമാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More