സംഗീതസംവിധായകൻ എ ആർ റഹ്മാന്റെ മാതാവ് കരീമ ബീഗം അന്തരിച്ചു. 75 വയസായിരുന്നു. സംഗീത സംവിധായകൻ ആർ.കെ. ശേഖറിന്റെ പത്നിയാണ് കരീമ. കുറച്ചുകാലമായി വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
റഹ്മാന് ഒൻപത് വയസ്സുള്ളപ്പോൾ പിതാവ് മരിക്കുകയുണ്ടായി. തുടര്‍ന്ന് അദ്ദേഹത്തെ സംഗീത ലോകത്തേക്ക് കൈപിടിച്ച് ഉയര്‍ത്തിയത് കരീമ ബീഗമായിരുന്നു. കസ്തൂരി എന്നായിരുന്നു അവരുടെ ആദ്യത്തെ പേര്. ഹിന്ദുമത വിശ്വാസിയായിരുന്ന അവര്‍ റഹ്മാന് 23 - വയസ്സുള്ള സമയത്താണ് ഇസ്ലാം മതം സ്വീകരിക്കുന്നത്. 81-ാം അക്കാദമി പുരസ്കാരദാന ചടങ്ങിൽ റഹ്മാൻ തന്റെ അമ്മയെ കുറിച്ചു പറയുകയുണ്ടായി. അമ്മയുമായുള്ള തന്റെ അടുപ്പത്തെ കുറിച്ച് പല വേദികളും റഹ്മാന് വാചാലനായിട്ടുണ്ട്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക