തൃശൂരിൽ വ്യക്തിഹത്യയിൽ മനംനൊന്ത് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിച്ചപ്പാട് അറസ്റ്റിൽ. അന്തിക്കാട് സ്വദേശിയായ ശ്രീകാന്താണ് അറസ്റ്റിലായത്. അന്തിക്കാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി ശ്രീകാന്തിനും സുഹൃത്തിനുമെതിരെ നടപടിയെടുക്കണമെന്ന് യുവതിയുടെ ഭർത്താവും സഹോദരനും പൊലീസിൽ പരാതി നൽകിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
മണലൂർ സ്വദേശിനി ശ്യാംഭവിക്ക് പാലാഴിയിലെ കുടുംബ ക്ഷേത്രത്തിലെ ചടങ്ങിനിടെയാണ് ദുരനുഭവമുണ്ടായത്. യുവതിക്ക് സ്വഭാവദൂഷ്യം ഉണ്ടെന്നും ദേവിക്ക് മുന്നിൽ തെറ്റ് ഏറ്റ് പറഞ്ഞ് പരസ്യമായി മാപ്പ് പറയണമെന്നും കോമരം തുള്ളിയ ശ്രീകാന്ത് അവിടെ കൂടി നിന്ന ആളുകൾക്ക് മുന്നിൽവച്ച് വിളിച്ചു പറഞ്ഞു. ഇതിൽ മനംനൊന്താണ് വീട്ടമ്മ ആത്മഹത്യ ചെയ്തത്.