ഇനി എല്ലാം 'ഓണ്‍ലൈനില്‍'; പുതുവത്സരത്തില്‍ അടിമുടി മാറി മോട്ടോര്‍ വാഹന വകുപ്പ്

പുതുവത്സരത്തില്‍ അടിമുടി മാറി മോട്ടോര്‍ വാഹന വകുപ്പ്. എല്ലാ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലാകും. ലൈസൻസ് പുതുക്കൽ, മേൽവിലാസം മാറ്റൽ, ഡ്യൂപ്ലിക്കേറ്റ് എടുക്കൽ, അധിക ക്ലാസ് കൂട്ടിച്ചേർക്കൽ എന്നിവയ്ക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്ത് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ ഫീസിനൊപ്പം തപാൽ ചാർജ്ജ് അടയ്ക്കുന്നതോടെ പുതിയ ലൈസൻസ് വീട്ടിലെത്തും.

ഇനി മുതൽ ലൈസൻസ് ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിന് വ്യക്തതയില്ലാത്ത/ സംശയകരമായ സാഹചര്യങ്ങളിൽ മാത്രം നേരിട്ട് ഹാജരായാൽ മതി. സാരഥി സോഫ്റ്റ് വെയറിൽ ചേർത്തിട്ടുള്ള ലൈസൻസുകൾക്ക് വ്യക്തമായ കാഴ്ച/ മെഡിക്കൽ പരിശോധന സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്താൽ ഹിയറിംഗ്  ആവശ്യമില്ല. ടാക്സ് ടോക്കണും പെർമിറ്റും ഓൺലൈനായി പ്രിന്റ് എടുക്കാം.

പ്രവാസികൾക്ക് വിദേശ രാജ്യങ്ങളിൽ നിന്നും ലൈസൻസ് പുതുക്കാം. ഇതിനായി  അതത് രാജ്യത്തെ അംഗീകാരമുള്ള ഡോക്ടർമാരിൽ നിന്ന് ലഭിക്കുന്ന കാഴ്ച/മെഡിക്കൽ പരിശോധന സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്ത് ഫീസടച്ചാൽ മതി. ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റിന്  വിദേശത്തെ അംഗീകൃത ഡോക്ടർമാരിൽ കാഴ്ച/മെഡിക്കൽ ഫിറ്റ്നസ് പരിശോധന സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും (ലൈസൻസ്, വിസ, പാസ്പോർട്ട് മുതലയാവ) ഓൺലൈനായി അപ്‌ലോഡ് ചെയ്ത് അപേക്ഷിക്കാം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇന്നുമുതൽ എല്ലാ പുക പരിശോധന കേന്ദ്രങ്ങളിലും ഓൺലൈൻ സംവിധാനം നിർബന്ധമാക്കും. പുക പരിശോധന ഏകീകൃത വാഹന സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ച് മോട്ടോർ വാഹന വകുപ്പിന്റെ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകളാകും നൽകുക. കൂടാതെ സർട്ടിഫിക്കറ്റിന്റെ വിവരങ്ങൾ വാഹനിലും, പരിവാഹൻ ആപ്ലിക്കേഷനിലും ലഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഓൺലൈൻ ലേണേഴ്സ് ലൈസൻസ്  ടെസ്റ്റ് വിജയകരമായതിനെ തുടർന്ന് ഇത് തുടരും. നാല് ലക്ഷത്തോളം പേരാണ് ഓൺലൈൻ ടെസ്റ്റിൽ ഇതുവരെ വിജയിച്ചത്. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പുതിയ ഇലക്ട്രിക് വാഹനങ്ങൾ മന്ത്രി സെക്രട്ടേറിയറ്റ് വളപ്പിൽ ഫ്‌ളാഗ് ഓഫ് ചെയ്തു. അനേർട്ട് മുഖേന കരാറടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തിൽ 26 ഇലക്ട്രിക്ക് വാഹനങ്ങൾ എത്തിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More