താഹ ഫസൽ കോടതിയിൽ കീഴടങ്ങി; സുപ്രീം കോടതിയിൽ അപ്പീൽ നൽകും

എറണാകുളം- ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് പന്തീരാങ്കാവ് യുഎപിഎ കേസിലെ രണ്ടാം പ്രതി താഹ ഫസൽ ഹൈക്കോടതിയിൽ കീഴടങ്ങി. താഹയുടെ ജാമ്യം ഇന്നലെയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കിയത്. താഹയുടെ ഉടൻ തന്നെ കീഴടങ്ങാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. ഇന്ന് രാവിലെ എറണാകുളത്ത് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് താഹ കോടതിയിൽ എത്തിയത്. 

യുഎപിഎ അനാമായി ചുമത്തിയതിന്റെ ഇരയാണ് താനെന്നും, ഇത്തരം കരനിയമങ്ങൾക്കെതിരെ ജനവികാരം ഉയരണമെന്നും താഹ മാധ്യമങ്ങളോട് പറഞ്ഞു. ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ  സമീക്കുമെന്നും താൻ മാവോയിസ്റ്റ് പ്രചാരനല്ലെന്നും താഹ പറഞ്ഞു. ഹൈക്കോടതി വിധി വേദയുണ്ടാക്കിയെന്നും താഹ പറഞ്ഞു. 

കേസിലെ ഒന്നാം പ്രതിയായ അലൻ ഷുഹൈബിന് ജാമ്യം നൽകിയത് ഹൈക്കോടതി ശരിവെച്ചിരുന്നു. പ്രതികൾളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. തെളിവുകളും വസുതുതകളും പരിശോധിക്കാതെ എൻഐഎ കോടതി ജാമ്യം അനുവദിച്ചു എന്നായിരുന്നു ഹർജിയെ പ്രധാനവാദം. താഹക്കെതിരായ എൻഐഎയുടെ വാദം ഹൈക്കോടതി അം​ഗീകരിക്കുകയായിരുന്നു. താഹയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത രേഖകളും അനുബന്ധ തെളിവുകളും ​ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.  യുഎപിഎ  കുറ്റങ്ങൾ നിലനിൽക്കുമെന്ന് വ്യക്തമാക്കിയാണ് താഹയുടെ ജാമ്യം ഹൈക്കോതി റദ്ദാക്കിയത്. 

2019 നവംബർ 1-ന് രാത്രിയാണ് കോഴിക്കോട് പന്തീരാങ്കാവിൽ വെച്ച് അലനെയും താഹയെയും പൊലിസ് കസ്റ്റഡിയിൽ എടുത്തത്. 20 ഉം, 22 ഉം വയസ്സ് പ്രായമുള്ള വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ സംസ്ഥാന സർക്കാർ നടപടി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കേസ് പിന്നീട് എൻഐഎ സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More