വൈറ്റില ഫ്ലൈ ഓവർ തുറന്നു കൊടുത്ത നാല് വി ഫോർ കൊച്ചി പ്രവർത്തകർ അറസ്റ്റിൽ

കൊച്ചി:  എറണാകുളം വൈറ്റില ഫ്ലൈഓവർ തുറന്നുകൊടുത്ത വി ഫോർ കൊച്ചിയുടെ നാല് പ്രവർത്തകർ അറസ്റ്റിൽ. വി ഫോർ കൊച്ചിയുടെ നേതാവ് നിപുൺ ചെറിയാൻ ഉൾപ്പെടെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിപുണിന്റെ ഫ്ലാളാറ്റിൽ രാത്രി  എത്തിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. പൊതുമുതൽ നശിപ്പിക്കൽ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മരട് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് വൈറ്റിലപാലത്തിന്റെ തെക്ക് ഭാ​ഗം ചിലർ ചേർന്ന് തുറന്നു കൊടുത്തത്. ഈ ഭാ​ഗത്തെ ബാരിക്കേഡുകൾ മാറ്റിയാണ് വാഹനങ്ങൾ കടത്തിവിട്ടത്. ഇവിടെ കാവലിലുണ്ടായിരുന്ന ഹോം​ഗാർഡുകൾ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ബാരിക്കേഡുകൾ നീക്കിയത്. പാലത്തിലേക്ക് നിരവധി വാഹനങ്ങൾ കയറി. പക്ഷെ വടക്ക് ഭാ​ഗത്തെ ബാരിക്കേഡുകൾ നീക്കാത്തത് കാരണം വാഹനങ്ങൾ ഇവിടെ കുടുങ്ങി. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി വാഹനങ്ങളെ തിരിച്ചുവിട്ടു. ഇതോടെ ഫ്ലൈ ഓവറിൽ വൻ ​ഗതാ​ഗത കുരുക്കായി. ചിലർ പൊലീസിനോട് തട്ടിക്കയറി. പൊലീസ് ഏറെ പണിപ്പെട്ടാണ് പാലത്തിൽ നിന്ന് വാഹനങ്ങൾ ഒഴിപ്പിച്ചത്. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് തൃക്കാക്കര പൊലീസ് അറിയിച്ചു. നാല് പേർ ചേർന്ന് പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടു എന്നാണ് വാഹനത്തിലുള്ളവർ പൊലീസിനെ അറിയിച്ചത്. 

പാലത്തിന്റെ പണി കഴിഞ്ഞിട്ടും തുറുന്നു കൊടുക്കാത്തതിൽ പ്രതിഷേധിച്ചാണ് നടപടി . ഈ മാസം 9 ന് പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഉദ്ഘാടനം വൈകുന്നതിൽ പ്രതിഷധിച്ച് വി ഫോർ കൊച്ചി പ്രവർത്തകർ നേരത്തെയും പാലത്തിലേക്ക് മാർച്ച് നടത്തിയിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More