ഡല്‍ഹി: മോശം കാലാവസ്ഥയെത്തുടര്‍ന്ന് കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച് മാറ്റിവയ്ച്ചു. ജനുവരി ഏഴിലേക്കാണ് മാര്‍ച്ച് മാറ്റിവയ്ച്ചിരിക്കുന്നത്. ജനുവരി നാലിനു നടന്ന ഏഴാം ഘട്ട ചര്‍ച്ചയിലും കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടെടുത്തതിനു പിന്നാലെ സമരം കടുപ്പിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍.
അടുത്ത ദിവസം ഡല്‍ഹിയുടെ നാല് അതിര്‍ത്തികളിലും ട്രാക്ടര്‍ മാര്‍ച്ച് നടത്തും ഇത് റിപ്പബ്ലിക് ദിവസത്തില്‍ നടത്താനിരിക്കുന്ന പ്രതിഷേധ പരിപാടികളുടെ ട്രെയിലര്‍ മാത്രമായിരിക്കുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് നിയമമാക്കിയിട്ട് ഏഴ് മാസം കഴിഞ്ഞു. നിയമങ്ങള്‍ റദ്ദാക്കണമെന്ന കര്‍ഷകരുടെ ആവശ്യം അംഗീകരിക്കാന്‍ പ്രതിഷേധം ശക്തമാക്കുക മാത്രമാണ് ഏക പോംവഴിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കനത്ത മഴയെത്തുടര്‍ന്ന് വാട്ടര്‍പ്രൂഫ് ടാര്‍പോളിന്‍ ഷീറ്റുകളുപയോഗിച്ച് ടെന്റുകള്‍ സംരക്ഷിക്കുന്ന തിരക്കിലാണ് കര്‍ഷകര്‍. പ്രതിദിനം നേതാക്കള്‍ക്ക് കര്‍ഷകരെ അഭിസംബോധന ചെയ്യാനായി ഒരു മെഗാ ടെന്റ് നിര്‍മ്മിക്കുന്നതായും കര്‍ഷകര്‍ പറഞ്ഞു. അതേസമയം കാര്‍ഷിക നിയമത്തിനെതിരായ ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷകപ്രതിഷേധം നാല്‍പ്പത്തിരണ്ടാം ദിവസവും തുടരുകയാണ്. തിങ്കളാഴ്ച്ചയാണ് കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള അടുത്ത ഘട്ട ചര്‍ച്ച.