ഡല്‍ഹി: രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകള്‍ ലയിച്ച് നാലാകും. ഇതു സംബന്ധിച്ച് നേരത്തെയെടുത്ത തീരുമാനത്തിന് ഇന്ന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി. ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന ലയനത്തിന്റെ പ്രാരംഭ നടപടികളും അന്നുതന്നെ ആരംഭിക്കും.
ഇതനുസരിച്ച് സിണ്ടിക്കേറ്റ് ബാങ്ക് കാനറ ബാങ്കിലും, ആന്ധ്രാ ബാങ്ക്, കോര്പറേഷന് ബാങ്ക് എന്നിവ യൂണിയന് ബാങ്കിലും അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലും ലയിക്കും.യുനൈറ്റഡ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കും. ഇപ്പോള്‍ പ്രഖ്യാപിച്ച ലയനം കൂടി കഴിയുമ്പോള്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും.
അന്താരാഷ്ട്ര തലത്തില്‍ മത്സര ശേഷിയുള്ള ബാങ്കുകളായി രാജ്യത്തെ ബാങ്കുകള്‍ മാറുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ചെറുകിട ബാങ്കുകള്‍ വന്‍ ആസ്തി കൈവരിക്കുന്നതോടെ അവരുടെ വായ്പാ ശേഷി വര്ദ്ടിക്കുമെന്നും അതോടെ അവരുടെ ഉപഭോക്താക്കളില്‍ മാറ്റം വരുമെന്നുമാണ് ഇടത് പാര്‍ട്ടികളും ട്രേഡ് യുനിയനുകളും വാദിക്കുന്നത്. ആത്യന്തികമായി ഈ പരിഷ്ക്കാരം കോര്‍പ്പറെറ്റുകളെ സഹായിക്കാനാ ണെന്ന വിലയിരുത്തലും ശക്തമാണ്.