രാഷ്ട്രീയ പാര്‍ട്ടി ഉടനില്ലെന്ന പ്രഖ്യാപനം; രജനീകാന്ത് ആരാധകര്‍ പ്രതിഷേധത്തില്‍

ചെന്നൈ: നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നില്ലെന്ന പ്രഖ്യാപനത്തില്‍ പ്രതിഷേധവുമായി ആരാധകര്‍. നൂറുകണക്കിന് ആരാധകരാണ് ചെന്നെയിലെ വളളുവര്‍ കോട്ടത്തിലുളള വസതിക്കുമുന്നില്‍ തടിച്ചുകൂടിയത്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താന്‍ രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കുന്നില്ലെന്ന് താരം പറഞ്ഞത്.

ഡിസംബര്‍ അവസാനം തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാവുമെന്ന് രജനീകാന്ത് മുന്‍പ് പ്രഖ്യാപിച്ചിരുന്നു, എന്നാല്‍ അമിത രക്തസമ്മര്‍ദ്ധത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു. താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെങ്കില്‍ പ്രചാരണത്തിനിടയില്‍ ആയിരക്കണക്കിന് ആളുകളെ കാണേണ്ടതായി വരും. 120 പേര്‍ മാത്രമായി കര്‍ശനമായ നിയന്ത്രണങ്ങളോടുകൂടി സിനിമാചിത്രീകരണം നടത്തുന്നതിനിടയില്‍പോലും സഹപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചു. താന്‍ മൂന്നുദിവസം ആശുപത്രിയില്‍ കഴിയുകയും ചെയ്തു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

രോഗത്തിന് വാക്‌സിന്‍ കണ്ടുപിടിച്ചാലും തനിക്ക് അസുഖം ബാധിച്ചാല്‍ ഈ  യാത്രയില്‍ തന്നോടൊപ്പമുളളവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാവും അതിനാല്‍ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കാതിരിക്കുന്നതാണ് നല്ലതെന്ന് രജനീകാന്ത് പറഞ്ഞു. താന്‍ നല്‍കിയ വാഗ്ദാനം പാലിക്കാനാവാത്തതില്‍ അദ്ദേഹം ആരാധകരോട് മാപ്പുചോദിച്ചിരുന്നു.

Contact the author

National Desk

Recent Posts

Web Desk 11 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More