ഡല്‍ഹി: അറുപത് കര്‍ഷകരുടെ മരണമല്ല മറിച്ച്, ട്രാക്ടര്‍ റാലിയാണ് കേന്ദ്രത്തിന് നാണക്കേടാവുന്നതെന്ന് രാഹുല്‍ ഗാന്ധി. റിപ്പബ്ലിക് ദിനത്തില്‍ നടത്താനിരിക്കുന്ന കര്‍ഷകരുടെ റാലി തടയാന്‍ ലക്ഷ്യമിട്ട് കേന്ദ്രം കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ റാലി നടത്തിയാല്‍ അത് രാജ്യത്തിന് നാണക്കേടാവും എന്നാണ് കേന്ദ്രം സുപ്രീംകോടതിയില്‍ നിലപാടെടുത്തത്. ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാന്‍ കഴിയാതെയും മറ്റുമായി അറുപതിലേറേ കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
സെപ്റ്റംബറില്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള ലക്ഷക്കണക്കിന് കര്‍ഷകരാണ് പ്രതിഷേധിക്കുന്നത്. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. എന്നാല്‍ നിയമങ്ങള്‍ റദ്ദാക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് കര്‍ഷകര്‍.