കൂളിങ്​ ഫിലിം ഒട്ടിച്ച വാഹനങ്ങളുടെ രജിസ്​ട്രേഷൻ റദ്ദാക്കും; കർശന നടപടി തുടങ്ങി

കൂളിങ്​ ഫിലിമുകളും കർട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് ഇന്നു മുതൽ നടപടിയെടുക്കും. ഓപ്പറേഷൻ സ്​ക്രീൻ എന്ന പേരിലാവും നടപടി. ഇത്തരം വാഹനങ്ങളുടെ രജിസ്​ട്രേഷന്‍ റദ്ദാക്കുന്നതുൾപ്പടെയുള്ള കടുത്ത നടപടിയുണ്ടാകുമെന്നാണ്​ മോ​ട്ടോർ വാഹന വകുപ്പ് അറിയിക്കുന്നത്​.

സ്വകാര്യ വാഹനങ്ങൾക്ക് പുറമെ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കെതിരെയും നടപടിയുണ്ടാകും. എന്നാല്‍, യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ പരിശോധന നടത്തരുതെന്നും ഫിലിമും കർട്ടനും ഇളക്കി മാറ്റാൻ തയാറാകാത്തവരുടെ വാഹനത്തിന്റ റജിസ്ട്രേഷൻ റദ്ദാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

നേരത്തെ ഡിസംബറിൽ തന്നെ ഇത്തരം വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടിരുന്നു. എന്നാൽ, മോ​ട്ടോര്‍ വാഹന വകുപ്പ്​ അന്ന്​ നടപടിയെടുത്തിരുന്നില്ല. 

Contact the author

National Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More