വാക്‌സിന്‍ എടുക്കുന്നതിനായി ഗ്രാമങ്ങളിലേക്ക് മടങ്ങില്ല; പ്രതിഷേധം തുടരാന്‍ കര്‍ഷകര്‍

ഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങില്ലെന്ന് ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍. ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരിലധികവും 50 വയസ്സിനു മുകളിലുള്ളവരായതിനാല്‍ അവരുടെ തീരുമാനം സര്‍ക്കാറിന് കനത്ത വെല്ലുവിളിയാകും. രാജ്യത്ത് കോവിഡിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതിന് പിന്നാലെയാണ് കര്‍ഷകര്‍ നിലപാട് വ്യക്തമാക്കിയത്.

ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നതെങ്കിലും തുടര്‍ന്ന് മുന്‍നിര പ്രവര്‍ത്തകര്‍, പ്രായമായവര്‍ എന്നിവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയില്ലെങ്കില്‍ വാക്‌സിനേഷന്‍ എടുക്കുന്നതിനായി ഗ്രാമങ്ങളിലേക്ക് മടങ്ങില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.

അതേസമയം, വിവാദ നിയമങ്ങള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തില്‍ നിലവില്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കാനാവില്ല. ഈ സഹചര്യത്തില്‍ ജനുവരി 19 ന് നടക്കുന്ന ചര്‍ച്ചയില്‍ പുതിയ കാര്‍ഷിക നിയമങ്ങളിലെ ഓരോ വ്യവസ്ഥകളെയുംപറ്റി ചര്‍ച്ച നടത്താന്‍ കര്‍ഷകര്‍ തയ്യാറായേക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് ഒഴികെ മറ്റെന്തും കര്‍ഷക സംഘടനകള്‍ക്ക് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാമെന്നായിരുന്നു കൃഷി മന്ത്രി ആവര്‍ത്തിച്ചു പറഞ്ഞിരുന്നത്.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More