ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് 'കമല'മെന്നാക്കി മാറ്റി ഗുജറാത്ത്

ഗാന്ധിനഗര്‍: ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേരുമാറ്റി ഗുജറാത്ത്. ഇനി മുതല്‍ ഗുജറാത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് കമലമെന്ന് അറിയപ്പെടുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി വ്യക്തമാക്കി. ഡ്രാഗണ്‍ എന്ന പേരിന് ചൈനയുമായി ബന്ധമുളളതാണ് പേരുമാറ്റാനുളള തീരുമാനത്തിനു കാരണം. ഫലത്തിന്റെ പുറംഭാഗത്തിന് താമരയുമായി സാമ്യമുളളതുകൊണ്ടുകൂടെയാണ് പേരുമാറ്റുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്‌കൃതത്തില്‍ താമരയുടെ പേരും ഗുജറാത്തിലെ ബിജെപി ഓഫീസിന്റെ പേരും കമലം എന്നാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗുജറാത്തിലെ ഭക്ഷണത്തിന്റെ ഒരു പ്രധാന ഘടതകമായി മാറിയിരിക്കുകയാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഭുജ്, ഗാന്ധിധാം, മാണ്ഡവി മേഖലകളിലാണ് പ്രധാനമായും അവ കൃഷി ചെയ്യുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പ്രധാനമന്ത്രി തന്റെ പ്രതിമാസ റേഡിയോ ഷോയായ മന്‍ കി ബാത്തില്‍ പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഫലങ്ങള്‍ ഇന്ത്യയില്‍ കൃഷി ചെയ്യുന്നത് രാജ്യത്തെ സ്വയംപര്യാപ്തമാക്കുമെന്ന് ഡ്രാഗണ്‍ ഫ്രൂട്ട് കര്‍ഷകരെ പ്രശംസിച്ചുകൊണ്ട് പറഞ്ഞിരുന്നു. തെക്കേ അമേരിക്കയില്‍ നിന്നുമാണ് ഡ്രാഗണ്‍ ഫ്രൂട്ട് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 7 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More