കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക്; ഡൽഹിക്ക് വിളിപ്പിച്ചു

കെ സുധാകരന് കെപിസിസി പ്രസിഡന്റിന്റെ  ചുമതല നൽകിയേക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് സുധാകരന് ചുമതല നൽകുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. സ്ഥാനാർത്ഥി നിർണയം തുടങ്ങുന്ന ഘട്ടത്തിൽ ഇതിനെ കുറിച്ച് അന്തിമ തീരുമാനം എടുക്കും. കോൺ​ഗ്രസ് ഹൈക്കമാന്റാണ് ഇത് സംബന്ധിച്ച് ആലോചന നടത്തുന്നത്. കെ സുധാകരനെ ഹൈക്കമാന്റ് ഉടൻ ഡൽഹിയിലേക്ക് വിളിപ്പിക്കുമെന്നും സൂചനയുണ്ട്. എകെ ആന്റണിയുടെ പിന്തുണയോടെ ഹൈക്കമാന്റിൽ പുതിയ നീക്കം നടക്കുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മുല്ലപ്പള്ളി രാമചന്ദ്രന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹൈക്കമാന്റ് അനുമതി നൽകിയിരുന്നു. മത്സരിക്കാനുള്ള താൽപര്യം മുല്ലപ്പള്ളി ഹൈക്കമാന്റിനെ അറിയിച്ചിരുന്നു. പ്രദേശ് കോൺ​ഗ്രസ് പ്രസിഡന്റായിരിക്കെ മത്സരിക്കാൻ തടസമില്ലെന്നാണ് ഹൈക്കമാന്റിന്റെ നിലപാട്. കൽപ്പറ്റയിലോ കൊയിലാണ്ടിയിലോ ആണ് മുല്ലപ്പള്ളിക്ക് മത്സരിക്കാൻ താൽപര്യം. അതേസമയം മത്സരിക്കുകയാണെങ്കിൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറിനിൽക്കേണ്ടി വരുമെന്ന് ഹൈക്കമാന്റ് അറിയിച്ചിരുന്നില്ല. അതേ സമയം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന റിപ്പോർട്ട് മുല്ലപ്പള്ളി നിഷേധിച്ചില്ല. പാർട്ടി ആവശ്യപ്പെട്ടാൽ ഏത് സ്ഥാനവും ഏറ്റെടുക്കുമെന്ന് കെ സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Contact the author

Political Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More