വാളയാർ കേസ്: രണ്ട് പ്രതികളെ പോക്സോ കോടതി റിമാൻഡ് ചെയ്തു

വാളയാറിൽ 2 പെൺകുട്ടികൾ മരിച്ച കേസിൽ  പ്രതികളെ റിമാൻഡ് ചെയ്തു. വി മധു, ഷിബു എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 22 ന് പാലക്കാട് പോക്സോ കോടതി പരി​ഗണിക്കും. മറ്റൊരു പ്രതിയായ എം മധുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനാൽ കോടതിയിൽ കീഴടങ്ങിയില്ല. പ്രതികളെ വെറുതെവിട്ട പോക്സോ കോടതി വിധി റദ്ദാക്കിയ സാഹചര്യത്തിൽ പ്രതികൾ വിചാരണ കോടതിയായ  പാലക്കാട് പോക്സോ കോടതിയിൽ കീഴടങ്ങുകയായിരുന്നു. തുടർന്നാണ് പ്രതികളെ റിമാൻഡ് ചെയ്തത്. 

പെൺകുട്ടികൾ മരിച്ച കേസ് പ്രത്യേക സംഘം പുനരന്വേഷിക്കാൻ കഴിഞ്ഞ ദിവസം ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിരുന്നു. റെയിൽവെ എസ് പി നിശാന്തിനി ഐപിഎസിനാണ് മേൽനോട്ട ചുമതല. ക്രൈംബ്രാഞ്ച് എസ് പി, എ എസ് രാജു, കോഴിക്കോട്  ഡിസിപി ഹേമലത എന്നിവരാണ് കേസ് അന്വേഷിക്കുക. തുടരന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് പാലക്കാട് പോക്സോ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. കേസ് ഡയറി പ്രത്യേക അന്വേഷണ സം​ഘത്തിന് പാലക്കാട് എസ്പി കൈമാറി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കേസിലെ പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്സോ കോടതിയുടെ വിധി കഴിഞ്ഞയാഴ്ച കേരളാ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് കേസ് പെൺകുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യ പ്രകാരം കേസ് സി ബി ഐക്ക് വിടാൻ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഉത്തരവുനല്‍കി. പ്രോസിക്യുഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം കൂടി മാനിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More