സവര്‍ക്കറുടെ ചിത്രം നിയമ നിര്‍മ്മാണ സഭയില്‍; പ്രതിഷേധവുമായി കോണ്‍ഗ്രസ്

ഡല്‍ഹി:  ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിലിന്റെ ഗാലറിയിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞൻ വീർ സവർക്കറുടെ ഛായാചിത്രം പതിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ്. അത് ഉടന്‍ അത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം‌എൽ‌സി ദീപക് സിംഗ് ചെയർമാന് കത്ത് നൽകി. ഇന്നലെയാണ് സവര്‍ക്കറുടെ ചിത്രം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനാച്ഛാദനം ചെയ്തത്.

ബ്രിട്ടീഷുകാര്‍ക്കെതിരെ വീറോടെ പോരാടി രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന വീരരുടെകൂടെ, സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത് മാപ്പുപറഞ്ഞ സവര്‍ക്കറെ പ്രതിഷ്ടിക്കുന്നത് സ്വാതന്ത്ര്യ സമര സേനാനികളെയും രാജ്യത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് ദീപക് സിംഗ് പറഞ്ഞു. ഇത്തരക്കാരുടെ ചിത്രമൊക്കെ ബിജെപിയുടെ ഓഫീസില്‍ കൊണ്ടുപോയി വച്ചാല്‍ മതിയെന്നും അദ്ദേഹം തുറന്നടിച്ചു.

സവര്‍ക്കര്‍ ജയിലിൽവെച്ച് ഹിന്ദുത്വത്തെ നിർവചിയ്ക്കുന്ന നിരവധി ലേഖനങ്ങളെഴുതിയിരുന്നു. 13 വർഷം ആന്തമാനിൽ തടവുശിക്ഷ അനുഭവിച്ച സവർക്കർ, താൻ ഇനി മുതൽ ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കില്ലെന്ന്‌ മാപ്പ് എഴുതി നൽകിയതിന്റെ ഫലമായി 1924 ൽ ജയിൽ മോചിതനായി. 1920 മുതലാണ് വീർ എന്ന വിശേഷണം സവർക്കറിന്റെ പേരിനോട് ചേർക്കപ്പെട്ടത്. 

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More