ഡല്‍ഹി : ഡല്‍ഹി കലാപം ചര്‍ച്ചക്കെടുക്കണമെന്ന അടിയന്തിര പ്രമേയം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് ലോക്സഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനൊടുവില്‍ കോണ്‍ഗ്രസ്സിലെ 7 എംപി മാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. കേരളത്തില്‍ നിന്നുള്ള ടി.എന്‍.പ്രതാപന്, രാജ് മോഹന്‍ ഉണ്ണിത്താന്, ഡീന്‍ കുര്യാക്കോസ്. ബെന്നി ബഹനാന് എന്നിവര്‍ക്ക് പുറമേ മാനിക്കാ ടാഗോര്‍, ഗുര്‍ജീത് സിംഗ്, ഗൌരവ് ഗോഗോയ് എന്നീ കോണ്‍ഗ്രസ് എം പി മാരെയാണ് സസ്പെന്റ് ചെയ്തത്.
ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇത് മൂന്നാം ദിവസമാണ് പാര്‍ലമെന്ററിന്റെ ഇരു സഭകളും തടസ്സപ്പെടുന്നത്.
രാവിലെ സ്പീക്കര്‍ ഓം ബിര്ലക്കിനു പകരം കിരിത് സോളങ്കിയാണ് ചെയറിലെത്തിയത്. ഉച്ചയ്ക്കുശേഷം മീനാക്ഷി ലേഖിയാണ് ചേംബറില്‍ എത്തിയത്.