ഡൽഹി കലാപത്തിലെ ഇരകളെ സഹായിക്കാൻ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകൾ തയ്യാറാവുന്നില്ലെന്ന് സിപിഎം

ഡൽഹി കലാപത്തിലെ ഇരകെ സഹായിക്കാൻ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകൾ  ഇടപെടുന്നില്ലെന്ന് സിപിഎം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌.  കലാപത്തിന്റെ നാശനഷ്ടം കണക്കാക്കാനോ രേഖപ്പെടുത്താനോ സംവിധാനം ഇതുവരെ ഏർപ്പെടുത്തിയിട്ടില്ലെന്ന് ബൃന്ദാ കാരാട്ട് പറഞ്ഞു.   കത്തിയമർന്ന സ്ഥാപനങ്ങളുടെ വീഡിയോ ഔദ്യോഗികമായി ചിത്രീകരിക്കാത്തതിനാൽ വൃത്തിയാക്കാൻ കഴിയുന്നില്ല. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബൃന്ദ.  കലാപമേഖലയിൽ സിപിഎമ്മിന്റെ ദുരിതാശ്വാസപ്രവർത്തനം ബൃന്ദാ കാരാട്ടാണ് ഏകോപിപ്പിക്കുന്നത്

അടിയന്തര ഇടപെടലുണ്ടാകണമെന്ന്‌ നാലുദിവസംമുമ്പ്‌ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനോട്‌ ആവശ്യപ്പെട്ടിട്ടും നടപടിയില്ല. ആളുകൾ കൊല്ലപ്പെട്ട സംഭവങ്ങളിൽ പോലും എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറാവുന്നില്ല. കംപ്യൂട്ടർ ഹാങ്ങാണ്‌ എന്ന വിചിത്രന്യായമാണ്‌ ദയാൽപുർ അടക്കമുള്ള പൊലീസ്‌ സ്‌റ്റേഷനുകളിൽനിന്ന്‌ പറഞ്ഞത്‌. ജനവിശ്വാസം ആർജിക്കാനുള്ള നടപടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെയോ പൊലീസിന്റെയോ ഭാ​ഗത്തുനിന്നുണ്ടാകുന്നില്ലെന്നും ബൃന്ദ ചൂണ്ടിക്കാട്ടി.

ദുരിതാശ്വാസ ക്യാമ്പുകളുടെ സ്ഥിതി അതി​ദയനീയമാണ്.  വൃത്തിഹീനമായ സാഹചര്യം പകർച്ചവ്യാധി വിളിച്ചുവരുത്തും. കൂലിപ്പണിക്കാർക്ക്‌ ദിവസങ്ങളായി ജോലിയില്ല. സുരക്ഷ ഉറപ്പില്ലാത്തതിനാല്‍ പലരും ജോലിക്കുപോകുന്നില്ല. അക്രമം തടയാൻ പൊലീസ്‌ എവിടെയും ഉണ്ടായിരുന്നില്ലെന്നും ബൃന്ദ പറഞ്ഞു.

Contact the author

web desk

Recent Posts

National Desk 7 hours ago
National

പരിശീലന കേന്ദ്രങ്ങളില്‍ വെച്ച് ബ്രിജ് ഭൂഷന്‍ ലൈംഗീകാതിക്രമം നടത്തി; എഫ് ഐ ആറിലെ വിവരങ്ങള്‍ പുറത്ത്

More
More
National Desk 8 hours ago
National

ബ്രിജ് ഭൂഷണെതിരെ പ്രധാനമന്ത്രി നടപടി എടുക്കാത്തത് എന്തുകൊണ്ട്? - പ്രിയങ്ക ഗാന്ധി

More
More
National Desk 10 hours ago
National

'വിശക്കുമ്പോള്‍ നാട്ടിലേക്കിറങ്ങേണ്ട'; അരിക്കൊമ്പന് കഴിക്കാന്‍ അരിയും ശര്‍ക്കരയും പഴക്കുലയും കാട്ടിലെത്തിച്ച് തമിഴ്‌നാട്

More
More
National Desk 12 hours ago
National

ഗുജറാത്തിൽ നല്ല വസ്ത്രം ധരിച്ച്, സൺ ഗ്ലാസ് വെച്ച് നടന്നതിന് ദളിത് യുവാവിന് മർദ്ദനം

More
More
National Desk 13 hours ago
National

ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കും;കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച്ചവെക്കും - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

17 സ്ത്രീകള്‍ പീഡന പരാതി നല്‍കിയിട്ടും വൈരമുത്തുവിനെതിരെ നടപടിയെടുക്കാത്തതിന് കാരണം രാഷ്ട്രീയ സ്വാധീനം- ഗായിക ചിന്മയി ശ്രീപദ

More
More