കേരളത്തില്‍ തരംഗം സൃഷ്ടിച്ച് മുഴുവന്‍ സീറ്റും യുഡിഎഫ് തൂത്തുവാരുമെന്ന് രാഹുല്‍ഗാന്ധി. സ്ഥാനാര്‍ഥി നിര്‍ണ്ണയം സുതാര്യമാകണം. യുവാക്കള്‍ക്കും പരിചയസമ്പന്നര്‍ക്കും തുല്യപ്രാധാന്യം നല്‍കണം. കേരളത്തിന്റെ പ്രതീക്ഷക്കനുസരിച്ച് ഭാവി പരിപാടികള്‍ തയ്യാറാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാട് സന്ദർശനത്തിനായി എത്തിയ അദ്ദേഹം വണ്ടൂരില്‍ പൊതു സമ്മേളനത്തെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു.
ഇന്നിനി നിലമ്പൂർ, ഏറനാട്, തിരുവമ്പാടി യുഡിഎഫ് കൺവെൻഷനുകളിലും രാഹുൽ ഗാന്ധി പങ്കെടുക്കും. നാളെ വയനാട്ടിലെ വിവിധ പരിപാടികളിലും സംബന്ധിക്കും.
അതേസമയം, പതിനൊന്നരയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ രാഹുലിനെ യുഡിഎഫ് നേതാക്കൾ ചേർന്ന് സ്വീകരിച്ചു. വിമാനത്താവളത്തിൽ വച്ച് തന്നെ യുഡിഎഫ് നേതാക്കളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. മുസ്ലീം ലീഗുമായുളള സീറ്റ് വിഭജനം സംബന്ധിച്ചായിരുന്നു പ്രധാന ചർച്ച.