സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖിയുടെ ജാമ്യാപേക്ഷ മധ്യപ്രദേശ് ഹൈക്കോടതി തള്ളി

സ്റ്റാൻഡ്-അപ്പ് കൊമേഡിയന്‍ മുനവർ ഫാറൂഖിയുടെ ജാമ്യാപേക്ഷ മധ്യപ്രദേശ് ഹൈക്കോടതി തള്ളി. ഹിന്ദു ദൈവങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അധിക്ഷേപിച്ചെന്ന പരാതിയിൽ ജനുവരി 2 നാണ് ഫാറൂഖിയെയും സഹായി നളിൻ യാദവിനെയും അറസ്റ്റ് ചെയ്തത്.

ബിജെപി എംഎൽഎയുടെ മകന്റെ പരാതിയെ തുടർന്നാണ് നടപടി. ഇൻഡോറിലെ 56 ദൂക്കാൻ ഏരിയയിലാണ് പരിപാടി നടന്നത്. ഹിന്ദു ദൈവങ്ങളെയും, അമിത് ഷായെയും അധിക്ഷേപിച്ചപ്പോൾ പരിപാടി നിർത്തിച്ചെന്ന് എംഎൽഎയുടെ മകൻ ഏകലവ്യ സിംഗ് ഗൗർ പറഞ്ഞു.

മതവികാരം ഇളക്കിവിടുന്നതിനെതിരായ 295എ വകുപ്പ്​ പ്രകാരമായിരുന്നു കേസ്​. ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി ജനുവരി 13ന്​ ഫസ്​റ്റ്​ ക്ലാസ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ രണ്ടാഴ്ച കൂടി നീട്ടിയിരുന്നു. ഇൻഡോര്‍ ആസ്​ഥാനമായുള്ള 'പ്രഖർ' ആയിരുന്നു അന്നത്തെ പരിപാടിയുടെ സംഘാടകൻ. ഫാറൂഖിയെ ആണ്​ മുഖ്യാതിഥിയായി നിശ്​ചയിച്ചിരുന്നത്​. മുംബൈയിൽ നിന്നെത്തിയ ഫാറൂഖിക്കും മറ്റുള്ളവർക്കുമെതിരെ കേസെടുത്തത്.

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More