മിശ്ര വിവാഹിതരെ സംരക്ഷിക്കാന്‍ സേഫ് ഹോമുകള്‍

തിരുവനതപുരം: ജാതിയും മതവും നോക്കാതെ ഒന്നിക്കുന്ന ദമ്പതികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സേഫ് ഹോം പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത്തരത്തില്‍ വിവാഹിതരാകുന്നവരുടെ സാമൂഹ്യ അരക്ഷിതാവസ്ഥ പരിഗണിച്ചാണ് സേഫ് ഹോം പദ്ധതി നടപ്പാക്കുന്നത്.

സുരക്ഷിതത്വ പ്രശ്നങ്ങളും അക്രമ ഭീഷണിയും നേരിടുന്ന മിശ്ര വിവാഹിതര്‍ക്ക് ഒരു വര്‍ഷം വരെ താങ്ങാവുന്ന രീതിയിലാണ് പദ്ധതി.സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് സേഫ് ഹോം പദ്ധതി നടപ്പാക്കുന്നതെന്ന് ആരോഗ്യ ശിശു ക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. പദ്ധതിക്കുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. 

മിശ്ര വിവാഹിതര്‍ക്ക് ഇപ്പോള്‍ നല്‍കി വരുന്ന സഹായ ധനത്തിന്‍റെ കണക്കും  മന്ത്രി കെ.കെ.ശൈലജ നിയമസഭയില്‍ അവതരിപ്പിച്ചു.പൊതു വിഭാഗത്തില്‍പ്പെട്ട മിശ്ര വിവാഹിതര്‍ക്ക് (വരുമാനം ഒരു ലക്ഷത്തില്‍ താഴെയുള്ള ) മുപ്പതിനായിരം രൂപ സ്വയം തൊഴില്‍ കണ്ടെത്താന്‍ നല്‍കി വരുന്നുണ്ട്. മിശ്ര വിവാഹിതരില്‍ ഒരാള്‍ പട്ടിക ജാതിയില്‍പ്പെട്ടവരാണെങ്കില്‍ എഴുപത്തയ്യായിരം രൂപയാണ് ലഭിക്കുക.

ഉദ്യോഗ സ്ഥലംമാറ്റത്തില്‍ പ്രത്യേക പരിഗണനക്ക് അര്‍ഹതയുള്ള വിഭാഗമായി മിശ്ര വിവാഹിതരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേ സമയം ഇത്തരത്തില്‍ വിവാഹിതരാവുന്നവര്‍ക്ക് തൊഴില്‍ സംവരണം ഏര്‍പ്പെടുത്താന്‍ നിലവില്‍ ചട്ടമില്ലെന്നും മന്ത്രി മന്ത്രി കെ.കെ.ശൈലജ നിയമസഭയെ അറിയിച്ചു.

Contact the author

web desk

Recent Posts

Web Desk 19 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 21 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 2 days ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More