ശ്രീനഗര്‍: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി ഇരുപത്തിയഞ്ചുകാരി അയിഷ അസീസ്. കശ്മീരുകാരിയായ അയിഷ ബോംബൈ ഫ്ലൈയിംഗ് ക്ലബില്‍ നിന്നാണ് ഏവിയേഷനില്‍ ബിരുദം പൂര്‍ത്തിയാക്കിയത്. പതിനഞ്ചാം വയസില്‍ സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ആയിഷയ്ക്ക് 2017-ലാണ് വാണിജ്യ വിമാനങ്ങള്‍ പറത്താനുള്ള ലൈസന്‍സ് ലഭിച്ചത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കശ്മീരിലെ സ്ത്രീകള്‍ വിദ്യാഭ്യാസരംഗത്ത് മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്, കശ്മീരിലെ മിക്ക സ്ത്രീകളും ഇപ്പോള്‍ മാസ്റ്റേഴ്സ് അല്ലെങ്കില്‍ ഡോക്ടറേറ്റ് ചെയ്യുന്നവരാണെന്ന് അയിഷ അസീസ് പറഞ്ഞു. തനിക്ക് ചെറുപ്പം മുതല്‍ യാത്രകള്‍ ഇഷ്ടമായിരുന്നു, പറക്കുന്നതിനോട് വലിയ ആകര്‍ഷണവും ഉണ്ടായി അതാണ് തന്നെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ചത്. പൈലറ്റാവുക എന്നത് തികച്ചും വെല്ലുവിളി നിറഞ്ഞ ഒരു ജോലിയാണ്. സാധാരണ ജോലികളെപ്പോലെ 9 മുതല്‍ അഞ്ച് വരെയല്ല പൈലറ്റിനു ജോലി ചെയ്യേണ്ടി വരുന്നത്. പുതിയ സ്ഥലങ്ങള്‍, വ്യത്യസ്ഥ കാലാവസ്ഥകള്‍, പുതിയ ആളുകള്‍ തുടങ്ങിയവയെല്ലാം നേരിടാന്‍ എപ്പോഴും തയ്യാറായിരിക്കണമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 200 യാത്രക്കാരുടെ ജീവന് പൈലറ്റിന്റെ കയ്യിലാണ് അതിനാല്‍ വളരെയധികം ഉത്തരവാദിത്വമുളള ജോലിയാണിതെന്നും അയിഷ കൂട്ടിച്ചേര്‍ത്തു.