ഡല്‍ഹിയിലെ കലാപം എങ്ങിനെ മലയാളം ചാനലുകള്‍ കത്തിക്കും - ശശി തരൂര്‍

തിരുവനന്തപുരം: മലയാളം ചാനലുകള്‍ക്ക് എങ്ങിനെയാണ് ഡല്‍ഹിയില്‍ നടക്കുന്ന വര്‍ഗീയ കലാപം ആളിക്കത്തിക്കാന്‍ കഴിയുക എന്ന് ശശി തരൂര്‍ എംപി ചോദിച്ചു. മലയാളം ദൃശ്യ മാധ്യമങ്ങളായ ഏഷ്യാനെറ്റ്‌, മീഡിയ വണ്‍ എന്നിവക്കെതിരെ  കൊണ്ടുവന്ന വിലക്കിനെതിരെ രംഗത്തുവന്ന ശശി തരൂര്‍ എംപി ട്വിറ്ററിലാണ് തന്‍റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

വെറും പ്രചാരണ വിഭാഗം ചാനലുകളായി മാറിയ റിപബ്ലിക്കന്‍ ടിവിയും  ടൈംസ് നൌ ചാനലും ഇടതടവില്ലാതെ  നിര്‍ലജ്ജം വാര്‍ത്തകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും ശശി തരൂര്‍ എംപി ആരോപിച്ചു. തന്‍റെ പ്രതിഷേധത്തിന്‌ ഊക്ക് പകരാനെന്നവണ്ണം ടൈംസ് നൌ ചാനലിനെ ടൈംസ് കൌ (പശു) എന്നാണ് ശശി തരൂര്‍ വിശേഷിപ്പിച്ചത് 

വര്‍ഗീയത ആളിക്കത്തിക്കുന്ന തരത്തില്‍ ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തു എന്നാരോപിച്ച്  ഇന്നലെയാണ്  മലയാളം ദൃശ്യ മാധ്യമങ്ങളായ ഏഷ്യാനെറ്റ്‌, മീഡിയ വണ്‍ എന്നിവക്കെതിരെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം 48 - മണിക്കൂര്‍ പ്രവര്‍ത്തന വിലക്ക് ഏര്‍പ്പെടുത്തിയത്.  


Contact the author

web desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More