തിരുവനന്തപുരം: എന്‍ ഡി എ ഘടകക്ഷിയായ ബി ഡി ജെ എസ് പിളര്‍ന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ നീലകണ്ഠന് മാസ്റ്ററുടെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ഭാരതീയ ജനസേന (ബി ജെ എസ്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. യു ഡി എഫ് അനുകൂല നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുക എന്ന് ബി ജെ എസ് പ്രസിഡന്റുകൂടിയായ എംകെ നീലകണ്ഠന് വ്യക്തമാക്കി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ശബരിമല വിഷയത്തില്‍ ബി ജെ പി ഹിന്ദുക്കളെ കബളിപ്പിച്ചുവെന്നും എല്‍ ഡി എഫിനെ വീണ്ടും കേരളത്തില്‍ അധികാരത്തിലെത്തിക്കാനായി ബി എല്‍ ഡി എഫും ഒത്തുകളിക്കുകയാണെന്നും ബി ജെ എസ് നേതാക്കള്‍ ആരോപിച്ചു. യു ഡി എഫ് മുന്നണിയില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടാണ് ഭാരതീയ ജനസേന പ്രവര്‍ത്തിക്കുക. പന്ത്രണ്ടോളം സമുദായ സംഘടനകള്‍ തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും നേതാക്കള്‍ അറിയിച്ചു.