നടി പാര്‍വ്വതി തിരുവോത്തിനെ നിയമസഭയിലേക്ക് മത്സരിപ്പിക്കാന്‍ എല്‍ഡിഎഫില്‍ നീക്കം; രഞ്ജിത്തിന് തടസ്സങ്ങളേറെ

തിരുവനന്തപുരം: സാമൂഹ്യ രാഷ്ട്രീയ നിലപാടുകളിലൂടെ പൊതുജന ശ്രദ്ധ പിടിച്ചുപറ്റിയ നടി പാര്‍വ്വതി തിരുവോത്തിനെ നിയമസഭയിലേക്ക് മത്സരിപ്പിക്കാന്‍ ഇടതുമുന്നണിയില്‍ നീക്കം. സിപിഎം സഹയാത്രികരായ സിനിമാ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഇതിനുവേണ്ടിയുള്ള ശ്രമം നടക്കുന്നത് എന്നാണ് വിവരം. 

പാര്‍വ്വതി മത്സരിച്ചാല്‍ അവര്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ മാത്രമല്ല മുന്നണിക്കാകെ അത് ഊര്‍ജ്ജം പകരുമെന്നും യുവ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പറ്റുമെന്നുമാണ് കണക്കുകൂട്ടല്‍. ഇടതുമുന്നണി സ്വതന്ത്ര എന്നനിലയില്‍ സിപിഎം വിട്ടുകൊടുക്കുന്ന സീറ്റിലായിരിക്കും സെലിബ്രിറ്റി പരിവേഷത്തിലെത്തുന്ന പുതുമുഖങ്ങളെ മത്സരിപ്പിക്കുക. 

സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പൊതുവിഷയങ്ങളിലും തന്റേതായ നിലപാടുകള്‍ സ്ഥൈര്യത്തോടെ പറയുകയും സിനിമയിലെ അവസരങ്ങള്‍ കുറയുമോ എന്നുപോലും ആലോചിക്കാതെ നിലപാടിലുറച്ചു നില്‍ക്കുകയും ചെയ്യുന്ന പാര്‍വ്വതി യുവജനങ്ങളുടെ ഇടയില്‍ വലിയ അംഗീകാരമുള്ള നടിയാണ്. സാമൂഹ്യ മാധ്യമങ്ങളിലും പാര്‍വ്വതിയുടെ നിലപാടുകള്‍ക്ക് ആരാധകര്‍ ഏറെയാണ്‌. 

സിനിമാ രംഗത്ത് ഡബ്ല്യൂ.സി.സി എന്ന പേരില്‍ വനിതകള്‍ക്ക് ആദ്യമായൊരു സംഘടന യുണ്ടാകുന്നത് പാര്‍വ്വതി തിരുവോത്ത്, സംവിധായക വിധു വിന്‍സന്‍റ്, രമ്യാ നമ്പീശന്‍, രേവതി തുടങ്ങിയവരുടെ നേതൃത്വത്തിലാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ 'അമ്മ" സംഘടനയുടെ നിലപാടുകളെ ചോദ്യം ചെയ്തതാണ് ഇവരെ കൂടുതല്‍ ശ്രദ്ധേയരാക്കിയത്. ഇതേതുടര്‍ന്ന് പലര്‍ക്കും അവസരങ്ങള്‍ കുറയുന്നതടക്കമുള്ള തിക്താനുഭവങ്ങള്‍ നേരിട്ടിരുന്നു. ഇതൊന്നും കൂസാതെ മുന്നോട്ടുപോകുകയും പൌരത്വ വിഷയത്തിലും ഏറ്റവുമൊടുവില്‍ കര്‍ഷക പ്രക്ഷോഭത്തിലും  സധൈര്യം നിലപാട് വ്യക്തമാക്കാനും പാര്‍വ്വതി മുന്നോട്ടുവന്നിരുന്നു. പാര്‍വ്വതി തിരുവോത്തിനെ രാഷ്ട്രീയത്തിലും പൊതുവിഷയങ്ങളിലും താത്പര്യമുള്ള യുവതലമുറ വലിയ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. ഇത് തെരഞ്ഞെടുപ്പില്‍ മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം സഹയാത്രികരായ സിനിമാ പ്രവര്‍ത്തകര്‍. അവരുടെ നേതൃത്വത്തിലാണ് ഇതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നത്.

അതേസമയം സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിനെ ഗോദയിലിറക്കാനുള്ള ശ്രമവും തകൃതിയായി നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ മത്സരത്തിനിറങ്ങും എന്നതായിരുന്നു വാര്‍ത്ത. എന്നാല്‍ ഇവിടെ നിലവിലെ എംഎല്‍എയായ എ. പ്രദീപ് കുമാറിനെ മാറ്റുന്നത് വിജയെസാധ്യതയെ ബാധിക്കുമെന്നാണ് പ്രാദേശികമായി സിപിഎമ്മിന് ലഭിക്കുന്ന ഉപദേശം. ഇതിനുപുറമേ സവര്‍ണ്ണ, ഫ്യൂഡല്‍ ഭാവുകത്വത്തെയും അധികാരത്തെയും താലോലിക്കുകയും മുന്നോട്ടു വെയ്ക്കുകയും ചെയ്യുന്നതരത്തില്‍ നിരവധി സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ രഞ്ജിത്തിന്‍റെ കാര്യത്തില്‍ സിപിഎമ്മിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു വിഭാഗം സംസ്കാരിക പ്രവര്‍ത്തകര്‍ക്ക് താത്പര്യം കുറവാണ്. രഞ്ജിത്തിനെയും ഷാജി കൈലാസിനെയും പോലുള്ളവരാണ് പിന്നീട് ശക്തിപ്രാപിച്ച ഹിന്ദുത്വ ആശയങ്ങള്‍ക്ക് ജനപ്രിയ സിനിമയില്‍ അംഗീകാരമുണ്ടാക്കിക്കൊടുത്തത് എന്ന അഭിപ്രായം പ്രബലമാണ്. രഞ്ജിത്ത് സ്ഥാനര്‍ഥിയാകുമ്പോള്‍ ഇത്തരം വിഷയങ്ങള്‍ പൊതുചര്‍ച്ചയ്ക്ക് വിധേയമാകുമെന്നും സംസ്കാരിക, രാഷ്ട്രീയ വിഷയങ്ങളില്‍ ഗൌരവ രാഷ്ട്രീയ നിലപാടുള്ള സിപിഎം സഹയാത്രികരുടെ പാര്‍ട്ടിയിലുള്ള വിശ്വാസത്തകര്‍ച്ചക്ക് അത് കാരണമാകുമെന്നും അഭിപ്രായമുയര്‍ന്നുവന്നിട്ടുണ്ട്. ഇത് രഞ്ജിത്തിനെ മത്സരിപ്പിക്കാനുള്ള ആലോചനകളെ പുറകോട്ടടിപ്പിച്ചതായാണ് സൂചന.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More