കര്‍ഷക പ്രക്ഷോഭം: ഹരിയാനയില്‍ ബിജെപി സഖ്യം വിടാനൊരുങ്ങി ചൌതാലയുടെ ജെജെപി

ചണ്ഡിഗര്‍: കര്‍ഷക പ്രക്ഷോഭം ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ ഹരിയാനയില്‍ ഭരണമുന്നണി വിടാനൊരുങ്ങുകയാണ് ചൌതാലയുടെ പാര്‍ട്ടിയായ ജനനായക് ജനതാ പാര്‍ട്ടി. ജെജെപി നേതാവ് അജയ് ചൌതാലയടക്കമുള്ളവര്‍ എത്രയും പെട്ടെന്ന് കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കണമെന്ന ആവശ്യവുമായി ശക്തമായി രംഗത്തുണ്ട്. ഉടന്‍ തീര്‍പ്പുണ്ടായില്ലെങ്കില്‍ ഭരണമുന്നണി വിടുമെന്ന് ജെ ജെ പി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ തയാറായില്ലെങ്കില്‍ മുന്നണി വിടുമെന്നും മകനും ഉപമുഖ്യമ ന്ത്രിയുമായ ദുഷ്യന്ത് ചൌതാല രാജി സമര്‍പ്പിക്കുമെന്നും അജയ് ചൌതാല പറഞ്ഞു. 

ഹരിയാനയിലെ പ്രമുഖ പാര്‍ട്ടിയായ ജെ ജെ പി കര്‍ഷക പ്രക്ഷോഭത്തിന്റെ പേരില്‍ മുന്നണി വിട്ടാല്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭ നിലംപൊത്തും. ഇതിനായി വന്‍ സമ്മര്‍ദ്ദമാണ് ജെ ജെ പിക്ക് മേലുള്ളത്. പാര്‍ട്ടി അണികളില്‍ വലിയൊരു വിഭാഗവും കര്‍ഷക സമരത്തിന് അനുകൂലമാണ്. അതുകൊണ്ട് തന്നെ മന്ത്രിസഭയില്‍ നിന്ന് രാജിവേക്കേണ്ടത് പഞ്ചാബിലെ അകാലിദളിനെപ്പോലെ അനിവാര്യമായിത്തീര്‍ന്നിരിക്കുകയാണ്. മകന്‍ ദുഷ്യന്ത് ചൌതാലയുടെ രാജിക്കത്ത് തന്റെ പോക്കറ്റിലാണിരിക്കുന്നതെന്നും ഏതുനിമിഷവും രാജി സമര്‍പ്പിക്കുമെന്നും അജയ് ചൌതാല മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

വി പി സിംഗ് സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയും രാജ്യത്തെ മുതിര്‍ന്ന സോഷ്യലിസ്റ്റ്‌ നേതാവുമായിരുന്ന ചൌധരി ദേവിലാലിന്റെ മകന്‍ ഓം പ്രകാശ് ചൌതാലയുടെ മകനാണ് അജയ് ചൌതാല. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് വലിയ സ്വാധീനമുണ്ടായിരുന്ന ഹരിയാനയില്‍ ദേവിലാലും മകന്‍ ഓം പ്രകാശ് ചൌതാലയും മുഖ്യമന്ത്രിമാരായിരുന്നു. നിലവില്‍ ബിജെപി കഴിഞ്ഞാല്‍ ഹരിയാനയില്‍ ഏറ്റവും ശക്തിയുള്ള പാര്‍ട്ടിയാണ് ജെ ജെ പി. കര്‍ഷകസമരത്തെ പിന്തുണച്ച്  രാജിവെച്ചാല്‍ തങ്ങളുടെ പിന്തുണ വര്‍ധിക്കുമെന്നും മറിച്ചായാല്‍ ഒറ്റപ്പെട്ടുപോകുമെന്നുള്ള വിലയിരുത്തലിലാണ് ജെ ജെ പി.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 4 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 4 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More