'ബി.ജെ.പി ഭരണം ശ്രീലങ്കയിലേക്കും നേപ്പാളിലേക്കും വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അമിത് ഷാ': ത്രിപുര മുഖ്യമന്ത്രി

അയൽ രാജ്യങ്ങളായ നേപ്പാളിലും ശ്രീലങ്കയിലും ബി.ജെ.പി സർക്കാറുകൾ രൂപവത്​കരിക്കാനുള്ള തയ്യാറെടുപ്പിലാണ് അഭ്യന്തരമന്ത്രി അമിത്​ ഷാ എന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്​ ദേബ്. അഗർത്തലയില്‍ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ അമിത്​ ഷാ ത്രിപുരയില്‍ വന്നപ്പോള്‍ ഇന്ത്യയുടെ അതിർത്തികൾക്കപ്പുറത്തേക്ക് പാര്‍ട്ടിയുടെ സാന്നിദ്ധ്യം വിപുലീകരിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് ബിപ്ലബ് പറയുന്നത്. 

'ആഭ്യന്തരമന്ത്രി നമ്മുടെ ദേശീയ പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ ത്രിപുര സന്ദര്‍ശിച്ചിരുന്നു. അന്ന് നമുക്കിടയില്‍ നിന്നും ആരോ ഒരാള്‍, ബിജെപി നോർത്ത് ഈസ്റ്റ് ജനറൽ സെക്രട്ടറി അജയ് ജാംവാൾ ആണെന്ന് തോന്നുന്നു, എങ്ങിനെയാണ് ബിജെപി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വേരൂന്നിയത് എന്ന് അദ്ദേഹത്തോട് ചോദിച്ചു. അതിന് ഷാ നല്‍കിയ മറുപടി 'നേപ്പാളും ശ്രീലങ്കയും അവശേഷിക്കുന്നുണണ്ട്' എന്നായിരുന്നു' - ബിപ്ലബ് പറഞ്ഞു.

അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി മാറിയെന്നും, കമ്മ്യൂണിസ്റ്റുകാരെ പോലെ ലോകമെമ്പാടും ബിജെപി വിപുലീകരിക്കാന്‍ ഷായെ പോലുള്ള ഒരാള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറയുന്നു. പ്രസ്​താവനക്ക്​ പിന്നാലെ കേന്ദ്ര നേതൃത്വം ഇതു സംബന്ധിച്ച്​ വിശദീകരിക്കണമെന്ന് ​പ്രതിപക്ഷം ആവശ്യമുന്നയിച്ചിട്ടുണ്ട്​.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More