ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയത - എ. വിജയരാഘവൻ

തിരുവനന്തപുരം: ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും തീവ്രമായ വർഗീയതയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ. എൽ.ഡി.എഫ് വികസന മുന്നേറ്റ യാത്രക്ക് മുക്കത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഒരു വര്‍ഗീയതയ്ക്ക് മറ്റൊരു വർഗീയത കൊണ്ട് പരിഹാരം കാണാന്‍ കഴിയുമോ? ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഭൂരിപക്ഷ വര്‍ഗ്ഗീയതയെ ചെറുക്കാന്‍ കഴിയുമോ? അത് ഭൂരിപക്ഷ വര്‍ഗീയതയിലെ അക്രമ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കില്ലേ? ഏറ്റവും തീവ്രമായ വര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയതയല്ലേ? അതിനെ തോല്‍പ്പിക്കാന്‍ നമ്മള്‍ ഒരുമിച്ച് നില്‍ക്കേണ്ടേ?' എന്നാണ് എ. വിജയരാഘവൻ ചോദിച്ചത്. എന്നാൽ, തന്‍റെ പ്രസ്താവനയെ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയതയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും എ. വിജയരാഘവൻ പിന്നീട് വിശദീകരിച്ചു.

സംഘപരിവാറിന്റെ തീവ്രഹിന്ദുത്വ അജൻഡയ്ക്കു കീഴിൽ ന്യൂനപക്ഷ ജനവിഭാഗങ്ങളെ അടിച്ചമർത്തി രണ്ടാം തരം പൗരൻമാരാക്കുന്നതിനെതിരെ രാജ്യത്തിന്റെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്നത് ഇടതുപക്ഷമാണെന്നും വിജയരാഘവൻ പറഞ്ഞു. വയനാട്ടിലെ പര്യടനം പൂർത്തിയാക്കിയ വികസന മുന്നേറ്റ ജാഥ ഇന്നലെ കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു.

Contact the author

News Desk

Recent Posts

Web Desk 7 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 12 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More