വിവാദ ‘പശുപരീക്ഷ' മാറ്റി; വിശദീകരണമില്ല

ഡല്‍ഹി: വിവാദ കാമധേനു പരീക്ഷ മാറ്റി വെച്ചു. 21 ന് നടത്താനിരുന്ന മാതൃകാ പരീക്ഷയും 25 ന് നടത്താനിരുന്ന പരിക്ഷയുമാണ് മാറ്റി വെച്ചത്. ഇക്കാര്യം രാഷ്ട്രീയ കാമ ധേനു ആയോഗിന്റെ വെബ്‌സൈറ്റില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ എന്തുകൊണ്ടാണ് പരീക്ഷ മാറ്റിവയ്ക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുമില്ല.

രാജ്യത്തെ വിദ്യാര്‍ത്ഥികളെ പശുശാസ്ത്രപരീക്ഷ എഴുതാന്‍ പ്രോത്സാഹിപ്പിക്കണമെന്ന് യൂണിവേഴ്‌സിറ്റികളോട് യുജിസി ആവശ്യപ്പെട്ടിരുന്നു. പശുക്കളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ ജിജ്ഞാസ ഉണ്ടാക്കുന്നതിനും വിവിധയിനം പശുക്കളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനും പഠിപ്പിക്കുന്നതിനും വേണ്ടിയാണ് 'കാമധേനു ഗോ വിജ്ഞാന്‍ പ്രചാര്‍ പ്രസാദ്' പരീക്ഷ നടത്തുന്നത്. പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്ക് മലയാളം ഉള്‍പ്പെടെ ഒമ്പത് ഭാഷയില്‍ റഫറന്‍സ് രേഖകള്‍ തയ്യാറാക്കിയിട്ടുണ്ട്.

നാടന്‍ പശുക്കളുടെ (അവയുടെ മാത്രം) സൂര്യനാഡി സുര്യപ്രകാശം ആഗിരണം ചെയ്ത് വൈറ്റമിന്‍ ഡി നിര്‍മിക്കുന്നു, പശുക്കളുടെ കണ്ണുകള്‍ ബുദ്ധിയുടെ കേന്ദ്രങ്ങളാണ്, അവയുടെ അകിടില്‍ നിന്നു ചുരത്തുന്നത് അമൃതാണ്, അവയുടെ വാല്‍ ഉയര്‍ന്ന അദ്ധ്യാത്മിക മണ്ഡലങ്ങളിലേക്കു പോകുവാനുള്ള ചവിട്ടു പടിയാണ്, നാടന്‍ പശുക്കളുടെ പാല്‍ മനുഷ്യരെ അണു പ്രസരത്തില്‍നിന്ന് സംരക്ഷിക്കുന്നു, നാടന്‍ പശുക്കളുടെ (അവയുടെ മാത്രം) ഇളം മഞ്ഞ പാലില്‍ സ്വര്‍ണം കാണപ്പെടുന്നു, ഗോമാതാവില്‍ നിന്നു ലഭിക്കുന്ന പാലും തൈരും മൂത്രവും ചാണകവും നെയ്യും തുല്യ അളവില്‍ ചേര്‍ത്തു തയ്യാറാക്കുന്ന പഞ്ചഗവ്യം ഒരു സിദ്ധ ഔഷധമാണ്, ഭൂമികുലുക്കങ്ങളും ഗോവധ സമയത്തുണ്ടാകുന്ന നെഗറ്റീവ് ഊര്‍ജ തരംഗങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് തുടങ്ങി അസംബന്ധങ്ങള്‍ മാത്രം നിറഞ്ഞ പഠന സാമഗ്രികള്‍ പരീക്ഷക്കുവേണ്ടി തയ്യാറാക്കിയിട്ടുണ്ട്.

Contact the author

News Desk

Recent Posts

Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 5 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More