ലൈഫ് മിഷന്‍ വഴി നല്‍കിയ വീടുകള്‍ക്ക് 4 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന്‍ വഴി നല്‍കിയ വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ഭവന പദ്ധതിയായ ലൈഫിന്റെ വിവിധ ഘട്ടങ്ങളിലും പി.എം.എ.വൈ (നഗരം/ഗ്രാമം)-ലൈഫ് പദ്ധതിയിലും വിവിധ വകുപ്പുകള്‍ മുഖേന നിര്‍മ്മിച്ച 2,50,547 വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി. ഒരു വീടിന് മൂന്ന് വര്‍ഷത്തേക്ക് പ്രീമിയം തുകയായ 349 രൂപാ വീതം 8.74 കോടി രൂപ അടച്ചാണ് ലൈഫ് മിഷന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയത്.

സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. പ്രകൃതിക്ഷോഭം, അപകടം തുടങ്ങിയവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് പരമാവധി നാല് ലക്ഷം രൂപ വരെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. വീടുകളുടെ അറ്റകുറ്റപണികള്‍ ഇന്‍ഷുറന്‍സ് പരിധിയില്‍ വരില്ല. അവ തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കണം. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ലൈഫ് ഗുണഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നു. തിരുവനന്തപുരം പള്ളിച്ചല്‍ പഞ്ചായത്തിലെ റീനാ കുമാരിക്ക് ആദ്യ ഇന്‍ഷുറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റ് നല്‍കി ധനമന്ത്രി ഡോ: ടി.എം തോമസ് ഐസക് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. തദ്ദേശ മന്ത്രി എ. സി. മൊയ്തീന്‍ അദ്ധ്യക്ഷനായിരുന്നു.

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടുതവണയുണ്ടായ പ്രളയവും മറ്റ് പ്രകൃതി ദുരന്തഭീഷണികളുടെയും പശ്ചാത്തലത്തില്‍ വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത് കേരളത്തില്‍ വ്യാപകമാകുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More