ബം​ഗാളിൽ കോൺ​ഗ്രസ്-എൽഎഫ്-ഐഎസ്എഫ് സീറ്റ് ധാരണയായി

പശ്ചിമബം​ഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ്-ഇടത് മുന്നണി സഖ്യത്തിൽ സീറ്റ് ധാരണയായി. സിപിഎം, സിപിഐ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ പാർട്ടികൾ ഉൾപ്പെട്ട ഇടത് മുന്നണി 165 സീറ്റിൽ മത്സരിക്കും. കോൺ​ഗ്രസ് 92 സീറ്റുകളിൽ ജനവിധി തേടും. സഖ്യത്തിലേക്ക് ഏറ്റവും ഒടുവിൽ എത്തിയ പാർട്ടിയായ ഐഎസ്എഫിന് 37 സീറ്റുകൾ നൽകാൻ ധാരണായായി. ഐഎസ്എഫിന് 30 സീറ്റുകൾ നൽകാൻ സിപിഎം തന്നെ തീരുമാനിച്ചിരുന്നു. ഐഎസ്എഫിനെതിരെ കോൺ​ഗ്രസ് ഹൈക്കമാന്റ് നിലപാട് എടുത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കോൺ​ഗ്രസ് നേതാവ് അധീർരഞ്ജൻ ചൗധരി ശക്തമായ നിലപാട് എടുത്തതോടെയാണ് സഖ്യ ചർച്ച മുന്നോട്ട് പോയത്.

ഹൂബ്ലിയിലെ ഫർഫുറ ഷെരീഫ് ​ദർ​ഗയിലെ അബ്ബാസ് സിദിഖി രൂപീകരിച്ച പാർട്ടിയാണ് ഐഎസ്എഫ്. ബം​ഗാളിലെ മുസ്ലീം വിഭാ​ഗത്തിൽ വൻ സ്വാധീനമുള്ള ആത്മീയ നേതാവാണ് അബ്ബാസ് സിദിഖി. ഐഎസ്എഫ് സഖ്യത്തിൽ ഉൾപ്പെടുന്നതോടെ ന്യൂനപക്ഷ വോട്ടുകൾ വിഘടിക്കാനുള്ള സാധ്യത ഏറെയാണ്. ഇത് ബിജെപിക്ക് സഹായകമാവുമെന്ന്  വിലയിരുത്തലുണ്ട്.

പശ്ചിമബം​ഗാളിൽ എട്ടുഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ആകെ 294 നിയമസഭാ മണ്ഡലങ്ങളാണ് ബം​ഗാളിലുള്ളത്. ‌ നിലവിൽ  തൃണമുൽ കോൺ​ഗ്രസിന് 222 സീറ്റുകളാണുള്ളത്. സർവ്വേ ഫലങ്ങൾ പ്രകാരം മമത ബാനർജി സർക്കാർ തടരുമെന്നാണ് കരുതുന്നത്. മമതക്ക് ബിജെപി കനത്ത് വെല്ലുവിളി ഉയർത്തുന്നുണ്ട്. മെയ് 2 നാണ് ബം​ഗാളിൽ വോട്ടെണ്ണൽ. മാർച്ച് 27 നാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. 

Contact the author

Web Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More