ഗുജറാത്തില്‍ യുഎപിഎ പ്രകാരം അറസ്റ്റുചെയ്ത 122 പേരെ കോടതി വെറുതെവിട്ടു

യുഎപിഎ പ്രകാരം അറസ്റ്റിലായ 122 പേരെ ഗുജറാത്തിലെ സൂറത്തിലെ കോടതി കുറ്റവിമുക്തമാക്കി. നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യിലെ അംഗങ്ങളാണെന്ന് ആരോപിച്ച് 2001 ഡിസംബറിലാണ് അവരെ അറസ്റ്റ് ചെയ്തത്. സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എ. എൻ. ദേവ് എല്ലാവരെയും വെറുതെ വിട്ടത്. വിചാരണ നടക്കുന്നതിനിടെ മറ്റ് അഞ്ച് പേര്‍ ജയിലില്‍ കിടന്ന് മരിച്ചിരുന്നു.

കുറ്റാരോപിതർ സിമി പ്രവര്‍ത്തകരാണെന്നോ, രാജ്യവിരുദ്ധ പ്രവര്‍ത്തികള്‍ നടത്തിയെന്നോ, അതിനായി ഒത്തു കൂടിയെന്നോ തെളിവുകൾ നിരത്തി സമര്‍ത്ഥിക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി വിലയിരുത്തി. യു‌എ‌പി‌എ പ്രകാരം പ്രതികളെ കുറ്റവാളികളാക്കാനാവില്ലെന്ന് കോടതി പറഞ്ഞു. 

നിരോധിത സംഘടനയായ സിമി പ്രവര്‍ത്തകരാണ് എന്നാരോപിച്ച് 2001 ഡിസംബർ 28-നാണ് 127 പേരെ സൂറത്തിന്റെ അത്വലൈൻസ് പോലീസ് അറസ്റ്റ് ചെയ്തത്. സാഗ്രാംപുര നഗരത്തിലെ ഒരു ഹാളിൽ അവര്‍ ഒത്തുകൂടി എന്നായിരുന്നു പൊലീസിന്‍റെ ആരോപണം. ഗുജറാത്ത്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, കർണാടക, ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. അഖിലേന്ത്യാ ന്യൂനപക്ഷ വിദ്യാഭ്യാസ ബോർഡിന്റെ ബാനറിൽ സംഘടിപ്പിച്ച ഒരു സെമിനാറിൽ പങ്കെടുക്കാൻ എത്തിയവരായിരുന്നു അവര്‍. മതപരവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾക്കായി ഒത്തുകൂടിയതാണെന്ന് അവര്‍ കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്തു.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാല്‍ ശിവസേന നൂറിലധികം സീറ്റുകള്‍ നേടും - സഞ്ജയ്‌ റാവത്ത്

More
More
National Desk 22 hours ago
National

കാളി മാംസാഹാരം കഴിക്കുന്ന, മദ്യ വസ്തുകള്‍ ഉപയോഗിക്കുന്ന ദേവതയാണ് - മഹുവ മൊയ്ത്ര

More
More
Web Desk 22 hours ago
National

ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള മാംസം പൊതിഞ്ഞു; യുപിയില്‍ വ്യാപാരി അറസ്റ്റില്‍

More
More
National Desk 1 day ago
National

'സിഗരറ്റ് വലിക്കുന്ന കാളി'; ലീന മണിമേഖലക്കെതിരെ കേസ് എടുത്ത് യു പി പൊലീസ്

More
More
National Desk 1 day ago
National

പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്ററിനുനേരേ കറുത്ത ബലൂണുകള്‍ പറത്തിയ സംഭവം; 3 കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

More
More
National Desk 1 day ago
National

കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഒന്നിച്ചു മത്സരിക്കും

More
More