ബിന്ദു കൃഷ്ണക്ക് സീറ്റില്ലെന്ന വാര്‍ത്തയെതുടര്‍ന്ന് കൊല്ലത്ത് പ്രവര്‍ത്തകരുടെ കൂട്ടരാജി; പൊട്ടിക്കരഞ്ഞ് ബിന്ദു കൃഷ്ണ

കൊല്ലം: കോണ്‍ഗ്രസ് അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്തുവരാനിരിക്കെ കൊല്ലം സീറ്റ് ഡി സി സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണക്ക് ലഭിക്കില്ലെന്ന വാര്‍ത്ത പരന്നതോടെ പാര്‍ട്ടി മണ്ഡലം ഭാരവാഹികള്‍ കൂട്ടത്തോടെ രാജി സമര്‍പ്പിച്ചു. സംസ്ഥാനതല ചര്‍ച്ചയില്‍ ബിന്ദു കൃഷ്ണ മത്സരിക്കുമെന്ന് ഉറപ്പിച്ച മണ്ഡലത്തില്‍ അട്ടിമറി നടന്നത് ഡല്‍ഹി ചര്ച്ചകളോടെയാണ്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയാറല്ല എന്ന നിലപാടിലാണ് പ്രവര്‍ത്തകര്‍. നിരവധി മണ്ഡലം പ്രസിഡന്‍റുമാരാണ് സംഭവത്തില്‍ പ്രതിഷേധിച്ച് രാജിവെച്ചത്. ഇതിനിടെ ഐക്യദാഢൃവുമായെത്തിയ മത്സ്യത്തൊഴിലാളി മേഖലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞു. 

ഡല്‍ഹി ചര്ച്ചയില്‍ മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശ പ്രകാരം കൊല്ലം പി സി വിഷ്ണുനാഥിന് നല്‍കാന്‍ ധാരണയായതിനെ തുടര്‍ന്ന് ബിന്ദു കൃഷ്ണ കുണ്ടറയിലേക്ക് മാറണമെന്ന നിര്‍ദ്ദേശം വന്നിരുന്നു. എന്നാല്‍ കൊല്ലം മണ്ഡലം ഉറപ്പിച്ച് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പ്രചാരണം തുടങ്ങിയ ബിന്ദു കൃഷ്ണക്ക് പിന്മാറാന്‍ കഴിയാത്ത സാഹചര്യമാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. എന്തു സംഭവിച്ചാലും ബിന്ദു കൃഷണ കൊല്ലത്ത് തന്നെ  മത്സരിക്കണമെന്നാവശ്യപ്പെട്ട് ഗ്രൂപ്പു ഭേദമന്യേ പ്രവര്‍ത്തകര്‍ ഭാരവാഹിത്വം രാജിവെക്കുകയായിരുന്നു. ബിന്ദുവിനെ മാത്രമേ കൊല്ലത്ത് അംഗീകരിക്കൂ എന്ന നിലപാടാണ് കൊല്ലത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗ്രൂപ്പുകള്‍ക്കതീതമായി സ്വീകരിക്കുക എന്നും വിഷ്ണുനാഥിനെ അംഗീകരിക്കില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പിണറായി മത്സരിക്കുന്ന ധര്‍മ്മടത്ത് മത്സരിക്കാന്‍ പോലും തയാറാണെന്നും കുണ്ടറയില്‍ മത്സരിക്കാന്‍ തനിക്ക് ഇഷ്ടമില്ലെന്നും ബിന്ദു കൃഷണ പറഞ്ഞു. വിഷ്ണുനാഥിനെ അംഗീകരിക്കില്ലെന്ന് കാണിച്ചുകൊണ്ടു കൊല്ലം ഡി സി സി ഹൈക്കമാന്‍റിന് കത്തയച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More