കൊല്‍ക്കത്ത: ബിജെപിയുടെ ഗുണ്ടകള്‍ വീടുകളിലെത്തി അവരുടെ പാര്‍ട്ടിക്കായി വോട്ടുചോദിക്കും, അവരെ നേരിടാനാായി വീട്ടുപകരണങ്ങളുമായി തയാറായിരിക്കണമെന്ന് മമത ബാനര്‍ജി. പശ്ചിമബംഗാളിലെ ബന്‍കുര ജില്ലയില്‍ നടന്ന റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു ബിജെപിക്കെതിരായ പരാമര്‍ശം. ബിജെപി സംസ്ഥാനത്ത് ഭീകരത സൃഷ്ടിക്കാനായി ഗുണ്ടകളെ ഇറക്കുമതി ചെയ്യുകയാണെന്നും മമത ആരോപിച്ചു.
തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സൗജന്യ റേഷന്‍ തരുമെന്ന് ബിജെപിയുടെ വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാല്‍ അവര്‍ ഒരിക്കലും വാഗ്ദാനങ്ങള്‍ നിറവേറ്റില്ല. രാജ്യത്തെ സ്ത്രീകള്‍ ഏത് വസ്ത്രം ധരിക്കണമെന്നും ഏത് ഭക്ഷണം കഴിക്കണമെന്നും തീരുമാനിക്കുന്ന ബിജെപി ഒരിക്കല്‍ നരേന്ദ്രമോദി അംബേദ്കറിനേക്കാള്‍ വലിയവനാണ് എന്നുവരെ ചിന്തിപ്പിക്കും. ഗുജറാത്തില്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മോദിയുടെ പേരിട്ടതുപോലെ എന്നെങ്കിലും അവര്‍ രാജ്യത്തിന്റെ പേരും മാറ്റുമെന്നും മമത പറഞ്ഞു. മാര്‍ച്ച് 27-നാണ് പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുളള കടുത്ത മത്സരത്തിനാണ് ഇത്തവണ പശ്ചിമ ബംഗാള്‍ സാക്ഷ്യം വഹിക്കുക.