പുതിയ ബാലിസ്റ്റിക്ക് മിസൈലുകള്‍ പരീക്ഷിച്ച് ഉത്തര കൊറിയ; താക്കീതുമായി ജപ്പാനും അമേരിക്കയും

പ്യോഗ്യങ്: ജപ്പാന്‍ കടലില്‍ പുതിയ രണ്ട് ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ. ജപ്പാന്‍റെ മഞ്ഞക്കടലിലാണ് ഉത്തര കൊറിയ പരീക്ഷണം നടത്തിയത്. ജപ്പാന്‍ പ്രധാനമന്ത്രിയാണ് ഉത്തര കൊറിയ ബാലിസ്റ്റിക്ക് മിസൈല്‍പരീക്ഷണത്തെ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണത്തിനെതിരെ യുഎസും ജപ്പാനും രംഗത്തെത്തി. 

ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണത്തില്‍ നിന്ന് യു.എന്‍ സുരക്ഷ കൌണ്‍സില്‍ ഉത്തര കൊറിയയെ വിലക്കിയിരുന്നു. കൊറിയയുടെ മിസൈല്‍ പരീക്ഷണം അന്താരാഷ്ട്രതലത്തില്‍ പുതിയ പല പ്രശ്നങ്ങള്‍ക്കും കാരണമാകും, ഉത്തര കൊറിയുടെ അനധികൃത ആയുധ നിര്‍മ്മാണം അയല്‍ രാജ്യങ്ങള്‍ക്കും, അന്തരാഷ്ട്ര സമൂഹത്തിനും വെല്ലുവിളിയാകുമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് മിലിറ്ററിയുടെ ഇന്തോ-പസഫിക്  കമാന്‍ഡോ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡന്‍ അധികാരത്തിലെത്തിയതിനു ശേഷം ആദ്യമായാണ് കൊറിയ ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നത്. ''ബാലിസ്റ്റിക് അല്ലാത്ത മിസൈലുകളുടെ പരീക്ഷണം കിംഗ്‌ ജോങ്ങ് ഉന്‍  നടത്തുന്നുണ്ട്. ഇതിനെ പ്രകോപനപരമായ നടപടിയായി കാണുന്നില്ല. എന്നാല്‍ ബാലിസ്റ്റിക്  മിസൈലുകളുടെ പരീക്ഷണം യു.എന്‍ സുരക്ഷ കൌണ്‍സില്‍ നിരോധിച്ചതാണ്. ഇതിനെ അംഗീകരിക്കാന്‍ ദക്ഷിണ കൊറിയ തയാറാകണം- അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡന്‍ പറഞ്ഞു.

ആണവായുധങ്ങള്‍ വഹിക്കാനും, അമേരിക്കയില്‍ എവിടെയും എത്തിച്ചേരാനും കൊറിയന്‍  ബാലിസ്റ്റിക്ക് മിസൈലുകള്‍ക്ക് കഴിയുമെന്ന്  കിംഗ് ജോങ്ങ് ഉന്‍ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ  നയം നോര്‍ത്ത് കൊറിയക്ക് എതിരാണെന്നും കിംഗ് ജോങ്ങ് ഉന്‍  പ്രസ്താവിച്ചിരുന്നു. ഉത്തര കൊറിയയുടെ ബാലിസ്റ്റിക്ക് മിസൈല്‍ വിക്ഷേപണത്തില്‍ ജപ്പാന്‍ പ്രതിക്ഷേധം അറിയിച്ചു. ഇത് സമാധാനത്തിനും, ഉത്തര കൊറിയയുടെ നടപടി മേഖലയുടെ സുരക്ഷക്ക് ഭീഷണിയാണെന്നും ജപ്പാന്‍ പ്രതികരിച്ചു.

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More