ചെന്നൈ: തമിഴ്നാട്ടില്‍ നിയമ സഭ തെരഞ്ഞെടുപ്പ് മത്സരം എഐഡിഎംകെയും, ഡിഎംകെയും തമ്മിലാണെന്ന് ഡിഎംകെ നേതാവ് കനിമൊഴി. ബിജെപി ഒരു എതിരാളിയേ അല്ല. എന്നാല്‍ തമിഴ്നാട്ടില്‍ ബിജെപിയെ സഹായിക്കുന്ന ഒരു പാര്‍ട്ടിയുണ്ട്. അത് എഐഡിഎംകെയാണ്. അവരുടെ ഭരണപരമായ കാര്യങ്ങള്‍ തീരുമാനിക്കപെടുന്നത് കേന്ദ്രത്തില്‍ നിന്നാണ്. അതുകൊണ്ടാണ് അവര്‍ കര്‍ഷക ബില്ലിനെയും പൌരത്വ നിയമ ഭേദഗതിയെയും അനുകൂലിക്കുന്നത് കനിമൊഴി പറഞ്ഞു.
'ബിജെപി വലിയൊരു എതിരാളിയല്ല, എന്നാല്‍ എഐഡിഎംകെയുടെ സഹായത്തോടെ തമിഴ്നാട് ഭരിക്കുന്നത് ബിജെപിയാണ്. ഈ സര്‍ക്കാര്‍ ഭരിക്കപെടുന്നത് ഡല്‍ഹിയില്‍ നിന്നുമാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയും. തമിഴ് ജനതക്ക് മാറ്റം ആവശ്യമാണ്, ആ മാറ്റം ഡിഎംകെയാണ് കനിമൊഴി വ്യകതമാക്കി.
എഐഡിഎംകെക്ക് സ്വന്തമായി തീരുമാനം എടുക്കാന്‍ ധൈര്യമില്ല. കാരണം പാര്‍ട്ടി പിളരുമോയെന്ന് അവര്‍ക്ക് ഭയമുണ്ട്, കൂടാതെ നിരവധി അഴിമതികേസുകള് വേട്ടയാടുന്ന എഐഡിഎംകെ നേതാകള്‍ക്ക് ബിജെപിയെ പിന്തുണക്കുകയല്ലാതെ വേറെ വഴിയില്ല, കനിമൊഴി കൂട്ടിചേര്‍ത്തു.
കേരളത്തിനൊപ്പം തമിഴ്നാട്ടിലും ഏപ്രില്‍ 6നാണ് തെരഞ്ഞെടുപ്പ് നടക്കുക.