ഇ. ശ്രീധരന് കേരളത്തില്‍ കാര്യമായി ഒന്നും ചെയ്യാനില്ല- ശശി തരൂര്‍

തിരുവനന്തപുരം: എന്‍പത്തിയെട്ട് വയസായ ഇ. ശ്രീധരന് കേരളത്തിന് കാര്യമായ സംഭാവനകളൊന്നും ചെയ്യാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. 51-ാം വയസില്‍ താന്‍ രാഷ്ട്രീയത്തിലെത്തിയപ്പോള്‍ തന്നെ ഏറെ വൈകിയിരുന്നു. മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ഇ. ശ്രീധരനും ബിജെപിക്കുമെതിരായ ശശി തരൂരിന്റെ പരാമര്‍ശം.

യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന വികസന രാഷ്ട്രീയത്തിന് കേരളത്തിലെ ജനങ്ങള്‍ വോട്ടുചെയ്യുമെന്നും ശശി തരൂര്‍ പറഞ്ഞു. കിറ്റ് വിതരണമുള്‍പ്പെടെയുളള സര്‍ക്കാരിന്റെ പദ്ധതികള്‍ കടം വാങ്ങിയാണ് നടത്തുന്നത്. ഇന്ന് നമുക്ക് ലഭിക്കുന്ന കിറ്റിന്റെ കടം ഭാവിയില്‍ നമ്മുടെ മക്കളും പേരമക്കളുമായിരിക്കും വീട്ടേണ്ടിവരുകയെന്നും ശശി തരൂര്‍ പറഞ്ഞു. എല്ലാവര്‍ക്കും ഒരു മാസം ആറായിരം രൂപ ഉറപ്പ് നല്‍കുന്ന ന്യായ് പദ്ധതിയാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.

സിപിഎം വീണ്ടും കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ ബിജെപിക്കു നേട്ടമുണ്ടാവുമെന്നും കോണ്‍ഗ്രസിനു നഷ്ടമാവുമെന്നുമെന്നു പറയുന്നതൊക്കെ നടക്കാനിടയില്ലാത്ത കാര്യമാണ്. ബിജെപി വര്‍ഗീയ രാഷ്ട്രീയത്തിനാണ് ഊന്നല്‍ നല്‍കുന്നത് എന്നാല്‍ കോണ്‍ഗ്രസ് വികസന രാഷ്ട്രീയമാണ് നടപ്പിലാക്കുകയന്നും ശശി തരൂര്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

നടന്‍ ഇന്നസെന്‍റിന്‍റെ നില അതീവ ഗുരുതരം

More
More
Web Desk 22 hours ago
Keralam

കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്റര്‍ നെടുമ്പാശ്ശേരിയില്‍ തകര്‍ന്നുവീണു

More
More
Web Desk 23 hours ago
Keralam

കസ്റ്റഡി മരണം: തൃപ്പൂണിത്തുറ എസ് ഐക്ക് സസ്പെന്‍ഷന്‍

More
More
Web Desk 23 hours ago
Keralam

എതിര്‍ക്കേണ്ടത് ബിജെപിയെ ആണ് എന്ന ബോധ്യത്തിലാണ് രാഹുലിനെ പിന്തുണക്കുന്നത്- എം വി ഗോവിന്ദന്‍

More
More
Web Desk 1 day ago
Keralam

ഇന്നസെന്‍റിന്‍റെ നില അതീവഗുരുതരം

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ നടപടി പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം വര്‍ദ്ധിപ്പിക്കും- ശശി തരൂര്‍

More
More