ചെന്നൈ: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സീറ്റ് കുറച്ച് നല്‍കിയത് ബിജെപി അധികാരം അട്ടിമറിക്കാതിരിക്കാനാണെന്ന് എം.പിയും ഡിഎംകെ നേതാവുമായ കനിമൊഴി. ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തി കുറച്ച് കഴിയുമ്പോള്‍, അവിടെ ഭരണം അട്ടിമറിക്കപ്പെടുന്നത് എല്ലാവരും കാണുന്നതാണ്. അവസാനം പോണ്ടിച്ചേരിയിലും അത് സംഭവിക്കുന്നത് നാം കണ്ടു. തമിഴ്നാട്ടില്‍ ഇങ്ങനെ സംഭവിക്കാതിരിക്കാനാണ് കഴിഞ്ഞ തവണ 41 സീറ്റുകള്‍ നല്കിയ കോണ്‍ഗ്രസിന് ഇത്തവണ 25 സീറ്റിലേക്ക് ചുരുക്കേണ്ടി വന്നത്.
കോണ്‍ഗ്രസ് വിജയിച്ചാലും അട്ടിമറിക്കപ്പെടുന്നത് നാം കണ്ടിട്ടുണ്ട്. ഡിഎംകെ അധികാരത്തില്‍ തുടരണമെങ്കില്‍ കൂടുതല്‍ സീറ്റുകളില്‍ ഡിഎംകെ വിജയിക്കണം. അതിനാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. മാതൃഭൂമി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം കനിമൊഴി വ്യക്തമാക്കിയത്.
ഇത്തവണ ഡിഎംകെ വിജയിച്ചിട്ടേ കാര്യമുള്ളൂ. അത് കൊണ്ടാണ് കോണ്‍ഗ്രസ് അടക്കമുള്ള സഖ്യ കക്ഷികള്‍ കൂടെ നില്കുന്നത്. ഇത്തവണ എന്തായാലും ഡിഎംകെ അധികാരത്തിലെത്തും. ഡിഎംകെ നേതാക്കള്‍ വിജയിക്കണം. കാരണം അവര്‍ കേസുകള്‍ക്കോ, ഭീഷണിക്കോ,അധികാരത്തിനോ വഴങ്ങില്ലെന്നും കനിമൊഴി പറഞ്ഞു.