കന്യാസ്ത്രീകളെ ആക്രമിച്ച കേസില്‍ രണ്ട് എബിവിപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മലയാളി കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുളള സംഘത്തെ ആക്രമിച്ച കേസില്‍ രണ്ട് എബിവിപി പ്രവര്‍ത്തകരെ ഝാന്‍സി റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ അര്‍ജാരിയ, പര്‍ഗേഷ് അമരിയ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സമാധാന ലംഘനത്തിനാണ് ഇരുവരുടെയും പേരില്‍ കേസെടുത്തിരിക്കുന്നത്. കേസിലുള്‍പ്പെട്ട മറ്റുളളവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് ഝാന്‍സി ഭരണകൂടം അറിയിച്ചു.

മാര്‍ച്ച് 19-ന് ഡല്‍ഹിയില്‍ നിന്ന് ഒഡീഷയിലേക്ക് പോവുകയായിരുന്ന കന്യാസ്ത്രീകള്‍ക്കും കന്യാസ്ത്രീ പട്ടത്തിന് പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്കുമെതിരെയാണ് ആക്രമണമുണ്ടായത്. എബിവിപി, ബജ്‌റംഗ്ദള്‍, വിഎച്ച്പി, ഹിന്ദു ജഗ്രന്‍ മഞ്ച് പ്രവര്‍ത്തകരാണ് കന്യാസ്ത്രീകളെ ആക്രമിച്ചത്.  ഝാന്‍സി പൊലിസിന്‍റെ ഒത്താശയോടെയാണ് ആക്രമണം നടന്നതെന്നും ആരോപണമുണ്ട്.

വീഡിയോ വൈറലായതോടെ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുളള നേതാക്കള്‍ സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതോടെ സംഭവത്തില്‍ തെറ്റുചെയ്തവരെ ശിക്ഷിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പുനല്‍കുകയായിരുന്നു.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More