രാഹുലിന്റെ റോഡ് ഷോയില്‍ ലീഗ് കൊടി വിലക്കിയെന്ന വാര്‍ത്ത വ്യാജം, പരാതി നല്‍കി: കെ. സി. വേണുഗോപാല്‍

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ മുസ്ലീം ലീഗിന്റെ പതാക വിലക്കിയെന്ന വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടിക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ലീഗിന്റെ കൊടി ഉയര്‍ത്താന്‍ അനുവദിച്ചില്ലെന്നും കെസി വേണുഗോപാല്‍ നിര്‍ദ്ദേശിച്ചതിനെതുടര്‍ന്ന് ഉയര്‍ത്തിയ കൊടികള്‍ അഴിച്ചു മാറ്റയെന്നും ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഈ മാധ്യമങ്ങള്‍ക്കെതിരെ എറണാകുളം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും കെസി വേണുഗോപാല്‍ അറിയിച്ചു.

പരാജയഭീതി പൂണ്ട എതിര്‍പക്ഷം പ്രചരിപ്പിക്കുന്ന കള്ളങ്ങള്‍ അതേപടി ഏറ്റുപിടിക്കുന്നത് മാധ്യമ ധാര്‍മ്മികതയ്ക്ക് ചേര്‍ന്നതല്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി മാനനന്തവാടിയില്‍ നടത്തിയ റോഡ് ഷോയില്‍ മുസ്ലിം ലീഗിന്റെ പതാക വിലക്കിയെന്നും ഇതേതുടര്‍ന്ന് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച് മടങ്ങിയെന്നുമായിരുന്നു വാര്‍ത്ത. ലീഗ് പ്രവര്‍ത്തകര്‍ കൊടി മടക്കി വെക്കുന്ന വീഡിയോയും പ്രചരിച്ചിരുന്നു.

തോല്‍വി ഭയന്നുള്ള ഇടതുപക്ഷത്തിന്റെയും ചില തത്പരകക്ഷികളുടെയും ഭാവന സൃഷ്ടിയാണ് വ്യാജ വാര്‍ത്തയായി പുറത്തുവന്നതെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്ലീംലീഗ് കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ ആര്‍എസ്എസ് ബന്ധമടക്കമുള്ള കാര്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ വലിയ എതിര്‍പ്പിനെ മറച്ചുവെക്കാനുള്ള പാഴ് ശ്രമമാണിതെന്നും ഇത്തരം ആരോപണങ്ങള്‍ കൊണ്ടൊന്നും മുസ്ലീംലീഗ് പ്രവര്‍ത്തകരെ നിഷ്‌ക്രിയമാക്കാന്‍ കഴില്ലെന്നും അവര്‍ പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 4 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 8 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 8 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More