‘4 മണിക്ക് സ്‌കൂള്‍ വിടുന്നതിനു മുന്‍പേ 3.55നു ഇറങ്ങി ഓടുന്നത് ജലീലിന്റെ ഒരു ഹോബിയായിരുന്നു': രാഹുല്‍

കെ. ടി. ജലീല്‍ മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയുള്ള ജലീലിന്റെ രാജി ചൂണ്ടിക്കാട്ടിയാണ് പരിഹാസം.

‘4 മണിക്ക് സ്‌കൂള്‍ വിടുന്നതിനു മുന്‍പേ 3.55നു ഇറങ്ങി ഓടുന്നത് ബാല്‍ ജലീലിന്റെ ഒരു ഹോബിയായിരുന്നു’, രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ജലീലിന്റെ പഴയ പോസ്റ്റിന് മറുപടിയുമായും രംഗത്തെത്തിയിട്ടുണ്ട്. ഇതായിരുന്നോ ‘കമ്പനി’ കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം’ എന്ന് 2019 ല്‍ കെടി ജലീല്‍ പങ്കുവെച്ച ഫേസ്ബുക്ക് സ്റ്റാറ്റസാണ് പികെ ഫിറോസ് ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. ‘യെസ്’ എന്ന ക്യാപ്ക്ഷനോടെയാണ് പികെ ഫിറോസ് സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്.

ബന്ധുനിയമന വിഷയത്തിലെ ലോകായുക്ത വിധിയെ തുടര്‍ന്നാണ് മന്ത്രി കെ. ടി. ജലീല്‍ രാജിവെച്ചത്. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച് ഗവര്‍ണര്‍ക്ക് കൈമാറി. ലോകായുക്ത വിധിക്കെതിരെ ജലീല്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു കൊണ്ടിരിക്കുമ്പോഴാണ് മന്ത്രി രാജിവച്ചത്. തന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാമെന്നും രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നെന്നും ജലീല്‍ രാജിക്ക് ശേഷം പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Politics

അരമനകള്‍ കയറാന്‍ കോണ്‍ഗ്രസും; നീക്കം ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട്

More
More
Web Desk 4 months ago
Politics

സുകുമാരന്‍ നായര്‍ പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി തീര്‍ന്നു- വെളളാപ്പളളി നടേശന്‍

More
More
Web Desk 5 months ago
Politics

ഷുക്കൂര്‍ വധം: കുഞ്ഞാലിക്കുട്ടിക്കെതിരായ പരാമര്‍ശത്തില്‍ മലക്കംമറിഞ്ഞ് കെ. സുധാകരന്‍

More
More
Web Desk 5 months ago
Politics

എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാമെന്ന് ഇ പി ജയരാജൻ

More
More
Web Desk 5 months ago
Politics

'പി. ജയരാജന്റെ ക്വട്ടേഷൻ ബന്ധങ്ങളും അന്വേഷിക്കണം'; നേതൃത്വത്തിന് പരാതി

More
More
Web Desk 5 months ago
Politics

ഇ പി ജയരാജനെതിരായ ആരോപണം സിപിഎമ്മിന്റെ ആഭ്യന്തര കാര്യം; ഇടപെടില്ലെന്ന് കുഞ്ഞാലിക്കുട്ടി

More
More