തിരുവനന്തപുരം: മെഗാ വാക്സിനേഷന് ആരംഭിച്ചതിന് പിന്നാലെ കൊവിഷീല്‍ഡ് വാക്സിന് സംസ്ഥാനത്ത് ക്ഷാമം. അത് അതിവേഗം കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്താനുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. എറണാകുളം ജില്ലയില്‍ ഉള്‍പ്പെടെ കൊവിഷീല്‍ഡ് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ മെഗാ വാക്സിനേഷന് നിര്‍ത്തി വെക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.
കഴിഞ്ഞ ദിവസം രണ്ട് ലക്ഷം കൊവിഷീല്‍ഡ് വാക്സിന് എത്തിയെങ്കിലും, തുടര്‍ ലഭ്യതയുടെ കാര്യത്തില്‍ ഉറപ്പില്ലാത്തതിനാല്‍ വാക്സിന് നല്കാന് സാധിക്കില്ല. കൊവിഷീല്‍ഡ് വാക്സിന് എത്തിയില്ലെങ്കില്‍ രണ്ടാം ഡോസ് മരുന്ന് വിതരണവും മുടങ്ങും. ഇന്ന് വൈകിട്ടോടെ വാക്സിന് എത്തിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വാക്സിന് ഇന്ന് എത്തിയാല്‍ നാളെ മുതല്‍ വാക്സിന് വിതരണം പുനരാരംഭിക്കും.
മരുന്ന് വിതരണം വേഗത്തിലാക്കി രോഗ വ്യാപനം കുറക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. മെഗാ വാക്സിനേഷന് വഴി ചൊവ്വാഴ്ച രണ്ടരലക്ഷം ആളുകള്‍ക്കാണ് മരുന്ന് കുത്തിവെപ്പ് എടുത്തത്. എന്നാല്‍ വാക്സിന് ക്ഷാമം കാരണം ബുധനാഴ്ച ഒന്നര ലക്ഷം ആളുകള്‍ക്ക് മാത്രമേ വാക്സിന് നല്‍കാനാണ് സാധിച്ചത്.